Saturday , February 29 2020
Breaking News

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് 22നു തുടക്കമാകും

കാസര്‍കോട് : നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമുഅത്ത് പള്ളിയില്‍ തങ്ങള്‍ ഉപ്പാപ്പ ഉറൂസ് ഈ മാസം 22ന് തുടക്കമാകും. മുഹ്യുദ്ദിന്‍ ജുമുഅത്ത് പള്ളി പരിസരത്ത് അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ് ഹനീഫ് വലിയുള്ളാഹി തങ്ങള്‍ ഉപ്പാപ്പയെ ഓര്‍മിക്കാന്‍ രണ്ടു വര്‍ത്തിലൊരിക്കലുള്ള ഒത്തുകൂടലാണ് ഉറൂസ്. നിരവധിപേര്‍ ഉറൂസിനെത്തും. 22മുതല്‍ 11 ദിവസം നീണ്ടു നില്‍ക്കുന്ന മതപ്രഭാഷണ പരമ്പരയില്‍ പ്രമുഖ പണ്ഡിതരും വാഗ്മികളും പങ്കെടുക്കും. ഫെബ്രുവരി 2നു രാവിലെ ലക്ഷം പേര്‍ക്കുള്ള അന്നദാനത്തോടെ ഉറൂസിന് സമാപ്തിയാകും.

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി ജാതിമതഭേദമന്യേ ജനങ്ങള്‍ ഉറൂസില്‍ സംബന്ധിക്കും. 22ന് രാവിലെ 9 മണിക്ക് ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് എന്‍ കെ അബ്ദുല്‍റഹ്മാന്‍ ഹാജി പതാക ഉയര്‍ത്തും. രാത്രി 9 മണിക്ക് കോഴിക്കോട് വലിയ ഖാസി നാസിര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് മതപ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. മതപ്രഭാഷണ പരമ്പരക്കും ഉറൂസിനുമായി എത്തുന്ന വിശ്വാസികളെ വരവേല്‍ക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുങ്ങിയതായി ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അറിയിച്ചു. ഉറൂസിന് ഗള്‍ഫ് രാജ്യങ്ങളില്‍ ന്നും രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നും നെല്ലിക്കുന്ന് സ്വദേശികള്‍ കൂട്ടത്തോടെ നാട്ടിലെത്തും.

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …