Friday , July 3 2020
Breaking News

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് ബുധനാഴ്ച തുടക്കം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍കോട് : നെല്ലി്കകുന്ന് മുഹ്യുദ്ദിന്‍ ജുമുഅത്ത് പള്ളി അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ് ഹനീഫ വലിയുല്ലാഹി തങ്ങള്‍ ഉപ്പാപ്പയുടെ സ്മരണക്കായി രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടത്തി വരാറുള്ള ഉറൂസിനു ബുധനാഴ്ച തുടക്കമാകുമെന്ന് ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതിനു മഖാം പരിസരത്ത് നെല്ലിക്ുന്ന് മുദരിസ് അബ്ദുല്‍ഖാദര്‍ മിസ്ബാഹി അല്‍ കാമിലി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് ഹാജി എന്‍ കെ അബ്ദുല്‍റഹ്മാന്‍ പതാക ഉയര്‍ത്തും. രാത്രി ഒമ്പതിനു കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ശിഹാബ് തങ്ങള്‍ പാണക്കാട് മതപ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും.. നിസാമുദ്ദിന്‍ ബാഖവി പ്രഭാഷണം നടത്തും. 23ന് സിദ്ദിഖ് അസ്ഹരി, 24ന് നൗഫല്‍ സഖാഫി, 25ന് എ എം നൗഷാദ് ബാഖവി ചിറയില്‍കീഴ്, 26ന് അബ്ദുല്‍മജീദ് ബാഖവി, ഇബ്രാഹിം ഖലീല്‍ ഹുദവി, 27ന് നവാസ് മന്നാനി, 28ന് അല്‍ ഹാഫിള് ഇ പി അബൂബക്കര്‍ അല്‍ ഖാസിമി, 29ന് നിസാമുദ്ദിന്‍ അസ്ഹരി, 30ന് പേരോട് അബ്ദുല്‍റഹ്മാന്‍ സഖാഫി, സഫ്വാന്‍ സഖാഫി, 31 ന് കരിം ഫൈസി, സമാപന ദിവസമായ ഫെബ്രുവരി 1നു ശമീര്‍ ദാരിമി, അബ്ദുല്‍ഖാദര്‍ മിസ്ബാഹി അല്‍ കാമിലി, ജി എസ് അബ്ദുല്‍റഹ്മാന്‍ മദനി എന്നിവര്‍ മതപ്രക്ഷാഷണം നടത്തും. 23നു യു എം അബ്ദുല്‍റ്ഹമാന്‍ മുസ്ല്യാര്‍, 24ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍, എം അലികുഞ്ഞി മുസ്ല്യാര്‍ ഷിറിയ, 25 ന് സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍, 26ന് അല്‍ഹാജ് അസ്സയിദ് എന്‍ പി എം സൈനുല്‍ ആബിദിന്‍ തങ്ങള്‍, 27നു അസയിദറത്തു സാദാത്ത് കൂറാ തങ്ങള്‍, 28ന് അസ്സയിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, 28ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, 30 ന് സയ്യിദ് അബ്ദുല്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി, 31ന് ത്വാഖ അഹമ്മദ് മൗലവി, ഫെബ്രുവരി 1ന് പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരിക്കും.ഫെബ്രുവരി രണ്ടിന് നെയ്‌ച്ചോര്‍ പൊതി വിതരണത്തോടെ ഉറൂസ് സമാപിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് എന്‍ കെ അബ്ദുല്‍റഹ്മാന്‍ ഹാജി, ട്രഷറര്‍ എന്‍ എഹമീദ്, വളണ്ടിയര്‍ ക്യാപ്റ്റന്‍ കുഞ്ഞാമു കട്ടപ്പണി തുടങ്ങിയവരും പങ്കെടുത്തു.

RANDOM NEWS

കാര്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി തെങ്ങില്‍ കെട്ടിയിട്ട് അക്രമിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട് : കാര്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി പുഴക്കരയിലെ തെങ്ങില്‍ കെട്ടിയിട്ട് അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടു പേര്‍ …