Monday , March 30 2020
Breaking News

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ മഖാം ഉറൂസ്: അന്നദാനത്ത സമാപിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ മഖാം ഉറൂസ് ഇന്നലെ രാത്രി മതപ്രഭാഷണത്തോടെ സമാപിച്ചു.ഇന്ന് രാവിലെ ഏഴ് മണി മുതല്‍ ലക്ഷം പേര്‍ക്ക് അന്നദാനം നല്‍കി.ഇന്നലെ രാത്രി സമാപന ചടങ്ങില്‍ ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എന്‍.കെ.അബ്ദുല്‍ റഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു.
സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ഖാസിയുമായ പ്രൊഫ.കെ.ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു..മജീദ് ബാഖവി കൊടുവള്ളി, ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് തൈവളപ്പ് കുഞ്ഞാമു ഹാജി, ജനറല്‍ സെക്രട്ടറി എന്‍.എ.അബ്ദുല്‍ ഖാദിര്‍, ട്രഷറര്‍ ടി.എ.മഹമൂദ് ബങ്കരക്കുന്ന്, എന്‍.എ.ഹമീദ് നെല്ലിക്കുന്ന്, എ..കെ.അബുബക്കര്‍ ഹാജി, ഷാഫി തെരുവത്ത്, അബ്ദുല്‍ കരീം കോളിയാട്, അഷ്‌റഫ് സഖാഫി, ഉസ്മാന്‍ തെരുവത്ത്, അബ്ദു തൈവളപ്പ്, കുഞ്ഞാമു കട്ടപ്പണി, അബ്ബാസ് കൊളങ്കര, അബ്ദുല്‍ റഹ്മാന്‍ കൊച്ചി: ലത്തീഫ് കെല്‍, പൂരണം മുഹമ്മദ് കുഞ്ഞി, സി.എം അഷ്‌റഫ്,സി.എം ബഷീര്‍, എന്‍.എ.മുഹമ്മദലി, എന്‍.കെ.മുഹമ്മദ് പൂന, മുസമ്മില്‍ സംബന്ധിച്ചു
ശമീര്‍ ദാരിമി കൊല്ലം, ജി.എസ്.അബ്ദുല്‍ റഹ്മാന്‍ മദനി, അബ്ദുല്‍ ഖാദര്‍ മിസ് ബാഹി അല്‍ കാമിലി തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. ദാറുല്‍ഹുനഫ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നും ഖുര്‍ആന്‍ മന:പാഠമാക്കിയ ഷഹബാന്‍ അബ്ദുല്ലയെ ആദരിച്ചു. ജനുവരി 22 മുതല്‍ ആരംഭിച്ച ഉറൂസിന് മന്ത്രി ഇ.ചന്ദ്രശേഖരന്‍, മുന്‍ മന്ത്രി സി.ടി.അഹമ്മദലി, എം.കുഞ്ഞിരാമന്‍ എം.എല്‍ എ, , ചിന്‍മയാ മിഷന്‍ സ്വാമി വിവിക്താനന്ദ,
കെ.എം.സി സി. നേതാവ് യഹ് യ തളങ്കര, , എ..അബ്ദുല്‍ റഹ്മാന്‍, സി.എം.എ.ജലീല്‍, എ..എം.കടവത്ത്, അച്ചു നായന്‍മാര്‍മൂല,അര്‍ജുനന്‍ തായലങ്ങാടി, മുജീബ് അഹമദ്, മുക്രി ഇബ്രാഹിം ഹാജി, . പ്രിന്‍സിപ്പല്‍ എസ് ഐ.പി.നളിനാക്ഷന്‍. തുടങ്ങിയ നിരവധി പ്രമുഖര്‍ മഖാം സന്ദര്‍ശനത്തിനെത്തിയിരുന്നു. വിവിധ ദിവസങ്ങളില്‍ .കടയ്ക്കല്‍ നിസാമുദ്ദീന്‍ ബാഖവി കൊല്ലം സിദ്ദീഖ് അസ്ഹരി പയ്യന്നൂര്‍, നൗഫല്‍ സഖാഫി കളസ, എ എം നൗഷാദ് ബാഖവി ചിറയിന്‍കീഴ്, അബ്ദുല്‍ മജീദ് ബാഖവി, ഇബ്രാഹിം ഖലീല്‍ ഹുദവി, നവാസ് മന്നാനി, ഇ.പി.അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം, കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി, പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫി, സഫ് വാന്‍ സഖാഫി മലപ്പുറം, കരീം ഫൈസി കും ടൂര്‍ തുടങ്ങിയ പ്രഗല്‍ഭ വാഗ്മികള്‍ മതപ്രഭാഷണം നടത്തി.യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാര്‍, ‘അലിയാര്‍ തങ്ങള്‍ മണ്ണാര്‍ക്കാട്, കാന്തപുരം എ..പി.അബൂബക്കര്‍ മുസ്ല്യാര്‍, എം.അലിക്കുഞ്ഞി മുസ്ല്യാര്‍ ഷിറിയ, സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍: എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, ഖുറത്തു സാദാത്ത് കുറാതങ്ങള്‍, മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അബ്ദുല്‍ റഹിമാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി ബായാര്‍ തങ്ങള്‍, ത്വാഖാ അഹമ്മദ് മൗലവി എന്നിവര്‍ വിശിഷ്ടാതിഥികളായി .മഖാം സിയാറത്തിനും സന്ദര്‍ശനത്തിനെത്തുന്നവര്‍ക്കും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്.11 ദിവസം സൗജന്യമായി കഞ്ഞി വിളമ്പിയത് ദൂരേ നിന്നും എത്തിയവര്‍ക്ക് ആശ്വാസമായി. ഗതാഗതം നിയന്ത്രിക്കാന്‍ നുറുക്കണക്കിന് യുവാക്കള്‍ രാപ്പകല്‍ കര്‍മ്മനിരതരായി. കേരളത്തിന് പുറമേ കര്‍ണാടകയില്‍ നിന്നും ജാതിമത ഭേദമന്യേ നിരവധി പേര്‍ എത്തി. സ്ത്രീകള്‍ക്ക് മതപ്രഭാഷണത്തിനും സിയാറത്തിനും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. സ്ത്രികളെ നിയന്ത്രിക്കാനും വനിത വളണ്ടിയര്‍മാരേയും നിയോഗിച്ചിരുന്നു. ഇന്ത്യയിലേ വിവിധ ഭാഗങ്ങളിലും ഗള്‍ഫിലും ജോലി ചെയ്യുന്ന നെല്ലിക്കുന്നിലെ പ്രദേശവാസികള്‍ ഉറു സിന് സംബന്ധിക്കാന്‍ നാട്ടിലെത്തിയിരുന്നു.

RANDOM NEWS

സംസ്ഥാനത്ത് 20 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു ; കാസര്‍കോട്ട് ഏഴുപേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. …