Wednesday , August 12 2020
Breaking News

നെല്ലിക്കുന്ന് സ്വദേശി ഗള്‍ഫില്‍ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട് : നെല്ലിക്കുന്ന സ്വദേശി ഗള്‍ഫില്‍ കുഴഞ്ഞു വീണു മരിച്ചു. നെല്ലിക്കുന്ന് ഫിര്‍ദൗസ് നഗര്‍ ബദരിയ മസ്ജിദിന് സമീപത്തെ ഹനീഫ (44)യാണ് അല്‍ ഐനില്‍ വെച്ച് മരണപ്പെട്ടത്. ശനിയാഴ്ച രാത്രിയോടെയാണ് മരണപ്പെട്ടതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. അല്‍ ഐനില്‍ ഒരു വര്‍ഷം മുമ്പാണ് അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് പോയത്. പരേതനായ അബ്ദുല്‍റഹ്മാന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ : സറീന നായന്മാര്‍മൂല. മക്കള്‍ : ബിലാല്‍, ജലാല്‍, റൈഹാന, സിനാന്‍ (എല്ലാവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍ : അബ്ദുല്ല (മൗലവി ട്രാവല്‍സ് മുംബൈ), റുഖിയ, സറീന, ഷരീഫ.

RANDOM NEWS

വയോധിക വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍

കാസര്‍കോട് : വയോധികയെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കറന്തക്കാട്ടെ ഫയര്‍‌സ്റ്റേഷന് മുന്‍വശത്തെ കാമത്ത് നിവാസിലെ പരേതനായ ചേസഗിരിയുടെ …