Wednesday , August 12 2020
Breaking News

നേത്രാവതി പാലത്തിനു മുകളില്‍ കാറിടിച്ച് സ്‌കൂട്ടര്‍ ട്രക്കിലേക്ക് തെറിച്ചുവീണ് ഉള്ളാള്‍ സ്വദേശിയായ പ്രതിശ്രുത വരന്‍ മരിച്ചു

മംഗ്‌ളൂരു : നേത്രാവതി പാലത്തിനു മുകളില്‍ കാറിടിച്ച് സ്‌കൂട്ടര്‍ ട്രക്കിലേക്ക് തെറിച്ചു വീണ് ഉള്ളാള്‍ സ്വദേശിയായ പ്രതിശ്രുത വരന് ദാരുണാന്ത്യം. ഉള്ളാള്‍ ബന്തികോട്ടിലെ ഉബൈദ് (28) ആണ് മരിച്ചത്. ഉബൈദ് സ്‌കൂട്ടറിന്റെ പിറകില്‍ യാത്ര ചെയ്യുകയായിരുന്നു. സ്‌കൂട്ടര്‍ ഓടിച്ച യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. സോമേശ്വര്‍ നഗരസഭാ ഓഫീസിലെ മാനേജര്‍ കൃഷ്ണയാണ് കാര്‍ ഓടിച്ചിരുന്നത്. രണ്ടു ദിവസം മുമ്പാണ് ഇയാള്‍ കാര്‍ വാങ്ങിയത്. അമിതവേഗതയില്‍ എത്തിയ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്ന് സിമന്റ് കൊണ്ടുപോകുകയായിരുന്ന ട്രക്കിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കാര്‍ ഓടിച്ച കൃഷ്ണ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും തെക്കോട്ടെ ഫ് ളൈ ഓവറില്‍ വെച്ച് പോലീസ് പിടികൂടി. ഇയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്ന രണ്ടു പേരെ കൂടി കസ്റ്റഡിയിലെടുത്തു. ഉബൈദിന്റെ വിവാഹം ഈ മാസ 23നു നടക്കേണ്ടതായിരുന്നു.

RANDOM NEWS

വയോധിക വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍

കാസര്‍കോട് : വയോധികയെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കറന്തക്കാട്ടെ ഫയര്‍‌സ്റ്റേഷന് മുന്‍വശത്തെ കാമത്ത് നിവാസിലെ പരേതനായ ചേസഗിരിയുടെ …