Sunday , November 18 2018
Breaking News
Nipa

പകര്‍ച്ചവ്യാധികള്‍ക്കെതിരെ അടിയന്തര യോഗം കൂടി

കാസര്‍കോട് : പകര്‍ച്ചവ്യാധികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.പി.ദിനേശ് കുമാറിന്റെ അധ്യക്ഷതയില്‍ എല്ലാ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍മാരെയും സൂപ്രണ്ടുമാരെയും എല്ലാ പ്രോഗ്രാം ഓഫീസര്‍മാരെയും ഉള്‍പ്പെടുത്തി അടിയന്തര യോഗം ചേര്‍ന്നു. നിപാവൈറസ് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതും ആരോഗ്യ പ്രവര്‍ത്തകര്‍ പൊതുജനങ്ങള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതാണെന്നും ഡി.എം.ഓ. അറിയിച്ചു. പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിനായി മെഡിക്കല്‍ ഓഫീസര്‍മാര്‍, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നിഷ്യന്‍, ഫാര്‍മസിസ്റ്റ്, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന ദ്രുതകര്‍മസേന രൂപീകരിച്ചിട്ടുണ്ട്. പനി പടരുന്ന സാഹചര്യത്തില്‍ സി.എച്ച്.സി.കളിലും, ജില്ലാ, താലൂക്ക് ആശുപത്രികളിലും പനി ക്ലിനിക്കുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും പ്രത്യേകം ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

RANDOM NEWS

Death-Madhavan-Nair-and-Accused-Shyam

പോലിസുകാരന്റെ കുത്തേറ്റ് റിട്ട ബാങ്ക് മാനേജര്‍ മരിച്ചു; പ്രതി പോലീസ് പിടിയില്‍

കാസര്‍കോട്: പോലിസുകാരന്റെ കുത്തേറ്റ് റിട്ട ബാങ്ക് മാനേജര്‍ മരിച്ചു. റിട്ട.ജില്ലാ സഹകരണ ബാങ്ക് മാനേജറും മുളിയാര്‍ ശാന്തിനഗര്‍ സ്വദേശിയുമായ ഇടയില്ലം …