Sunday , April 5 2020
Breaking News

പച്ചക്കറികളുമായി വില്‍പ്പനയ്ക്ക് പോവുകയായിരുന്ന ഗൃഹനാഥന്‍ ബൈക്കിടിച്ച് മരിച്ചു

പള്ളിക്കര : പച്ചക്കറികളുമായി വില്‍പ്പനയ്ക്ക് പോവുകയായിരുന്ന ഗൃഹനാഥന്‍ ബൈക്കിടിച്ച് മരിച്ചു. പള്ളിക്കര കല്ലിങ്കാല്‍ സ്‌കൂള്‍ വളപ്പിലെ കെ വി കരുണാകരന്‍ (60) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പള്ളിക്കര വില്ലേജ് ഓഫീസിനു മുന്നില്‍ കെ എസ് ടി പി റോഡിലാണ് അപകടം. സ്വന്തമായി ഉത്പാദിപ്പിച്ച പച്ചക്കറികള്‍ വില്‍പ്പന നടത്താനായി പോകുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കരുണാകരനെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്താടെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് ഓടിച്ചയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഭാര്യ : നാരായണി. മക്കള്‍ : വിനോദ് (ഗള്‍ഫ്), വിനീത. മരുമക്കള്‍ : ഗ്രീഷ്മ, പവിത്രന്‍ നീലേശ്വരം. സഹോദരങ്ങള്‍ : കണ്ണന്‍, മാധവന്‍, മാധവി, കല്യാണി, കുഞ്ഞിപ്പെണ്ണ്.

RANDOM NEWS

ലോക്ക് ഡൗണ്‍ ലംഘനം : ഇമാമും സഹായിയും അറസ്റ്റില്‍

കാസര്‍കോട് : കാസര്‍കോട് ജില്ലയിലെ മടിക്കെ വില്ലേജില്‍ അരയി ജുമാമസ്ജിദില്‍ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വെള്ളിയാഴ്ച നമസ്‌ക്കാരത്തിനായി പള്ളിയില്‍ …