Saturday , January 18 2020
Breaking News

പഞ്ചായത്ത് വിഭജനത്തില്‍ ഭരണഘടനാ തത്ത്വം പാലിക്കണം – കെ പി ഇ എഫ്

കാസര്‍കോട് : പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് പഞ്ചായത്തുകള്‍ വിഭജിക്കില്ലെന്ന തീരുമാനം അധികൃതര്‍ തിരുത്തണമെന്ന് കേരള പഞ്ചായത്ത് എംപ്ലോയീസ് ഫെഡറേഷന്‍ കാസറഗോഡ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്തുടനീളം ഏകീകരിച്ച എണ്ണം വാര്‍ഡുകളും ജനസംഖ്യയും വേണമെന്ന ഭരണഘടനാ നിര്‍ദ്ദേശമാണ് പാലിക്കപ്പെടാത്തത്. ഭരണഘടനാ നിര്‍ദ്ദേശം പാലിക്കപ്പെട്ടാല്‍ 2011ലെ സെന്‍സസ് പ്രകാരം പഞ്ചായത്തുകള്‍ വിഭജിക്കേണ്ടി വരും. പഞ്ചായത്തുകളില്‍ ഏകീകരിച്ച ജനസംഖ്യ വരുന്നത് ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. 2020ല്‍ സെന്‍സസ് വരുന്നതിനാല്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി മാറ്റാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ 2010 ല്‍ നിരവധി തദ്ദേശ സ്ഥാപനങ്ങളുടെ അതിര്‍ത്തി മാറുകയും 2011ല്‍ സെന്‍സസ് നടക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്തുകള്‍ വിഭജിക്കുക എന്നത് ജനങ്ങളുടെയും ജീവനക്കാരുടെയും ദീര്‍ഘകാലത്തെ ആവശ്യമാണ്. പഞ്ചായത്ത് വിഭജനം ഇല്ലെന്ന തീരുമാനം മാറ്റുന്നതിന് ഹൈക്കോടതിയെ സമീപിക്കുന്നതിന് കെ.പി.ഇ.എഫ് തീരുമാനിച്ചു. സമ്മേളനം ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി വി.ഭുവനേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിജയന്‍ കാന അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് എസ്.എന്‍.പ്രമോദ്, ഇ.മനോജ് കുമാര്‍, എ.ബേബി, കെ.ബാബു, പുഷ്പ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഇ.മനോജ് കുമാര്‍ (സെക്രട്ടറി), കെ.അച്ചുത മണിയാണി (പ്രസിഡണ്ട്), എന്‍.എസ്.പുഷ്പരാജ്, കെ.കിഷോര്‍ (അസി.സെക്രട്ടറിമാര്‍), കെ.ബാബു, പി.രോഹിണി(വൈസ് പ്രസിഡണ്ടുമാര്‍),എസ്.ജി.വിപിന്‍(ട്രഷറര്‍)

.

RANDOM NEWS

അസാധ്യമെന്നു തോന്നിയ പദ്ധതികളാണ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയത് മന്ത്രി

നീലേശ്വരം : നവകേരള മിഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് മികച്ച ജനപിന്തുണയാണ് സര്‍ക്കാറിന് ലഭിക്കുന്നതെന്നും അസാധ്യമെന്നു തോന്നിയ പദ്ധതികളാണ് സംസഥാന സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയതെന്നും …