Saturday , August 15 2020
Breaking News

പടന്നക്കാട്ട് ബൊലേറോ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ചുമട്ടു തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട് : ദേശീയപാതയില്‍ പടന്നക്കാട് ബൊലേറോ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ചുമട്ടുതൊഴിലാളി മരിച്ചു. നീലേശ്വരത്തെ ചുമട്ടു തൊഴിലാളിയും സി ഐ ടി യു അംഗവുമായ ആനച്ചാലിലെ പ്രദീപ് (35) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെ കാര്‍ഷിക കോളേജ് സമീപത്താണ് അപകടം. ജീപ്പില്‍ പ്രദീപ് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൊലേറൊവിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. ആംബുലന്‍സ് കൊണ്ടുവന്ന ആശുപത്രിക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

ബാലകൃഷ്ണന്‍-ജാനകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ : പ്രമോദ് (ചുമട്ട് തൊഴിലാളി), പ്രസാദ് (നിര്‍മ്മാണ തൊഴിലാളി), പ്രദീപ് അവിവാഹിതനാണ്.

RANDOM NEWS

സംസ്ഥാനത്ത് 1569 പേര്‍ക്ക് കോവിഡ്- കാസര്‍കോട്ട് 49

തിരുവനന്തപുരം : തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളിയാഴ്ച 1569 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 …