Friday , July 3 2020
Breaking News

പട്ടാപകല്‍ ബൈക്ക് കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍

മുള്ളേരിയ : പട്ടാപ്പകല്‍ ബൈക്ക് കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുഡ്ലു മന്നിപ്പാടിയിലെ ഭരത് രാജിനെയാണ് (20) ആദൂര്‍ സി ഐ കെ. പ്രേംസദനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 8ന് ഉച്ചയ്ക്ക് 3ന് നെട്ടണിഗെയിലെ അബ്ദുല്‍ കരീമിന്റെ ബൈക്കാണ് ഭരത് രാജും മറ്റു രണ്ടുപേരും ചേര്‍ന്നു കവര്‍ന്നത്. ബൈക്ക് റോഡരികില്‍ നിര്‍ത്തിട് ബന്ധു വീട്ടിലേക്ക് പോയതായിരുന്നു അബ്ദുല്‍ കരീം. താക്കോല്‍ ബൈക്കില്‍ നിന്ന് എടുത്തിരുന്നില്ല.

തിരിച്ചു വരുമ്പോഴേക്കും ബൈക്ക് നഷ്ടപ്പെട്ടിരുന്നു. കാസര്‍കോട് നിന്നു ബൈക്കില്‍ 3 പേരായാണ് പ്രതികള്‍ എത്തിയത്. തിരിച്ച് 2 ബൈക്കില്‍ ഇവര്‍ പോകുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ബദിയടുക്കയില്‍ നമ്പര്‍ പ്ലെയ്റ്റ് മാറ്റുന്നതിനിടയില്‍ ബൈക്കും പിടിച്ചെടുത്തു. മറ്റു രണ്ടു പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. സിപിഒമാരായ പ്രമോദ് കൂക്കള്‍, ഗോകുല്‍, നാരായണന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

RANDOM NEWS

അപകടത്തില്‍പ്പെട്ട് ലോറിയില്‍ കുടുങ്ങിയ ആളെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

മൊഗ്രാല്‍ പുത്തൂര്‍ : അപകടത്തില്‍പ്പെട്ട് ലോറിയില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. ഹൂഗ്ലിയില്‍നിന്ന് കാസര്‍കോട്ടേക്ക് വന്ന ലോറിയുടെ ഡ്രൈവറായ മഹാരാഷ്ട്ര …