Wednesday , September 30 2020
Breaking News

പട്ടാപകല്‍ വീടിന്റെ പൂട്ടുതകര്‍ത്ത് പണം കവര്‍ന്ന കേസില്‍ അയല്‍വാസി അറസ്റ്റില്‍

നീലേശ്വരം : പട്ടാപകല്‍ വീടിന്റെ പൂട്ടുതകര്‍ത്ത് പണം കവര്‍ന്ന കേസില്‍ അയല്‍വാസി അറസ്റ്റില്‍. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ വടക്കേ പുലിയന്നൂരിലെ സി കെ ചന്ദ്രനെ (46)യാണ് നീലേശ്വരം എസ് ഐ രഞ്ജിത്ത് രവീന്ദ്രന്‍ അറസ്റ്റ് ചെയ്തത്. വടക്കേ പുലിയന്നൂരിലെ പി എം ഭാസ്‌കരന്റെ വീട്ടിലെ കിടപ്പു മുറിയില്‍ നിന്നാണ് 10500 രൂപ മോഷ്ടിച്ചത്. ഡിസംബര്‍ 7നു രാവിലെ വീടു പൂട്ടി ഭാസ്‌കരന്‍ ബാങ്കിലേക്കും ഭാര്യ തൊഴിലുറപ്പ് ജോലിക്കും പോയിരുന്നു. ഉച്ചയോടെ ഭാര്യ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്. വീടിന്റ മുന്‍വശത്തെ വാതിലിന്‍െ പൂട്ടുതകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് കിടപ്പു മുറിയിലെ അലമാരയില്‍ സൂക്ഷിച്ച പണമാണ് കവര്‍ന്ത്. ഭാസ്‌കരന്റെ പരാതിയില്‍ കേസെടുത്ത പോലീസ് ചന്ദ്രന്റെ സംശയകരമായി നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു. പോലീസ് ആദ്യം അന്വേഷിച്ചെത്തിയപ്പോള്‍ ചന്ദ്രന്‍ മാന്യനായി പെരുമാറുകയും ഈ ഭാഗത്ത് മോഷ്ടാക്കളുടെ ശല്യം കൂടിവരികയാണെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ചന്ദ്രന്റെ പരിഭ്രാന്തിയോടുള്ള പെരുമാറ്റവും പോലീസ് നായ എത്തിയപ്പോള്‍ വിരണ്ടോടിയതും സംശയം ബലപ്പെടുത്തി. തുടര്‍ന്ന് ചന്ദ്രനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.

RANDOM NEWS

അന്താരാഷ്ട്ര ടൂറിസം ദിനം: തണല്‍ മരങ്ങള്‍ക്ക് സംരക്ഷണമൊരുക്കി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ്

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര ടൂറിസം ദിനത്തിന്റെ ഭാഗമായി ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ കയ്യൊപ്പായ ബേക്കല്‍ കോട്ടക്ക് സമീപം നട്ടുപിടിപ്പിച്ച ചെടികള്‍ക്കും …