Tuesday , April 7 2020
Breaking News

പത്താംതരം വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ നിന്ന് കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ബദിയഡുക്ക : പത്താംതരം വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ നിന്ന് കൊണ്ടുപോയി കുറ്റിക്കാട്ടില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ബാഞ്ചത്തടുക്കയിലെ രവിതേജ (32)യെയാണ് ബദിയഡുക്ക പോലീസ് അറസ്റ്റ് ചെയ്തത്. ബദിയഡുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ പത്താംതരം വിദ്യാര്‍ത്ഥിനിയായ പതിനഞ്ചുകാരിയുടെ പരാതിയില്‍ രവിതേജയ്‌ക്കെതിരെ കഴിഞ്ഞ ദിവസം പോലീസ് പോക്‌സാ നിയമപ്രകാരം കേസെടുത്തിരുന്നു. ജനുവരി1 0ന് ഉച്ചയ്ക്ക് ഭക്ഷണത്തിനായി ക്ലാസ് വിട്ടതിനെ തുടര്‍ന്ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ സമീപിച്ച രവിതേജ വിദ്യാര്‍ത്ഥിനിയുടെ അച്ഛനെ ഒരു കാര്യം അറിയിക്കാനുണ്ടെന്ന് പറഞ്ഞ് സമീപത്തെ വിജനമായ സ്ഥലത്തുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയതായാണ് കേസ്. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ പെണ്‍കുട്ടിയെ കൊല്ലുമെന്ന് രവിതേജ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

RANDOM NEWS

കയറ്റിറക്ക് തൊഴിലാളികളെ പോലീസ് വീണ്ടും തടഞ്ഞു; റേഷന്‍ മൊത്തവിതരണം നിലച്ചു

വിദ്യാനഗര്‍ : റേഷന്‍ മൊത്തവിതരണ കേന്ദ്രത്തില്‍ കയറ്റിറക്ക് ജോലിക്ക് പോവുകയായിരുന്ന തൊഴിലാളികളെ പോലീസ് തടഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്ന് വിതരണം നിലച്ചു. …