Friday , January 24 2020
Breaking News

പയ്യന്നൂരില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

പയ്യന്നൂര്‍ : സ്‌കൂട്ടറില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ മത്സ്യത്തൊഴിലാളി മരിച്ചു. രാമന്തളി കുന്നരു സ്വദേശിയും പുഞ്ചക്കാട്ട് താമസക്കാരനുമായ ഭഗവതി പറമ്പില്‍ ഭുവനചന്ദ്രന്‍ (54) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ പയ്യന്നൂര്‍ പുഞ്ചക്കാടാണ് അപകടം. സ്‌കൂട്ടറില്‍ താമസ സ്ഥലത്തേക്ക് വരുന്നതിനിടെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഭുവനചന്ദ്രന്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്..

കുന്നരുവിലെ കുട്ടപ്പന്‍ – വല്ലിക്കുട്ടി ദമ്പതികളുടെ മകനാണ്. രോഷിണിയാണ് ഭാര്യ. മക്കള്‍ : ഋഷികേശ്, ഋത്വിക്.

RANDOM NEWS

കാസര്‍കോട് ഗവ. കോളേജില്‍ അറബി ഭാഷാ സാഹിത്യ ഗവേഷണ കേന്ദ്രം

കാസര്‍കോട് : കാസര്‍കോട് ഗവണ്മെന്റ് കോളേജ് അറബിക് ഡിപ്പാര്‍ട്‌മെന്റ്‌നെ ഭാഷ സാഹിത്യ ഗവേഷണ കേന്ദ്രമായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അംഗീകരിച്ചു . …