Saturday , February 29 2020
Breaking News

പയ്യന്നൂര്‍ ചെറുന്നില്‍ പന്ത്രണ്ടുവയസുകാരന്റെ അപകടമരണത്തിന് ഇടയാക്കിയ കാര്‍ കാസര്‍കോട് സ്വദേശിയുടെ

പയ്യന്നൂര്‍ : ചെറുകുന്നില്‍ പന്ത്രണ്ടുവയസുകാരന്റെ അപകടമരണത്തിന് കാരണമായ കാര്‍ കാസര്‍കോട് സ്വദേശിയുടേത്. മാട്ടൂര്‍ സഫാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ത്ഥി ചെറുകുന്ന് പള്ളിച്ചാലിലെ മുഹമ്മദ് ഹാഷിറാണ് (12) കഴിഞ്ഞ ദിവസം കാര്‍ തട്ടി മരിച്ചത്. അമിതവേഗതയില്‍ വരികയായിരുന്ന കാര്‍ ഹാഷിര്‍ സഞ്ചരിക്കുകയായിരുന്ന േൈസക്കിളില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഹാഷിറിനെ ഉടന്‍ ചെറുകുന്നിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹാഷിറിനെ ഇടിച്ചുവീഴ്ത്തിയ കാര്‍ പിന്നീട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു കാസര്‍കോട് സ്വദേശിയാണ് അപകടം വരുത്തിയ കാര്‍ ഓടിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …