Thursday , February 22 2018
Breaking News
-----

പരപ്പയില്‍ ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് മോഷണം

പരപ്പ: ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് പണം കവര്‍ന്നു. പരപ്പ തളിയില്‍ ക്ഷേത്രത്തിന്റെ കീഴിലുള്ള മുണ്ട്യേക്കാവ് ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ടാവ് കുത്തിതുറന്ന് പണം കവര്‍ന്നത്. ചൊവ്വാഴ്ച രാവിലെ വഴിയാത്രക്കാരാണ് റോഡരികില്‍ സ്ഥാപിച്ച ഭണ്ഡാരം കുത്തിപൊളിച്ച നിലയില്‍ കണ്ടത്. ക്ഷേത്രം പ്രസിഡണ്ട് കരിച്ചേരി കുഞ്ഞമ്പു നായരുടെ പരാതിയില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭണ്ഡാരത്തില്‍ ഏകദേശം 3000 രൂപയോളം ഉണ്ടാകുമെന്ന് പറയുന്നു. മുണ്ട്യേക്കാലിന് തൊട്ടടുത്തുള്ള മനിയേരിക്കാവിലെ ഭണ്ഡാരവും കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ല.

RANDOM NEWS

Akramam

ഹൊസങ്കടിയില്‍ കഞ്ചാവ് ലഹരിയില്‍ നാലംഗ സംഘം അഴിഞ്ഞാടി ; 3 പേര്‍ വെട്ടേറ്റ് ആശുപത്രിയില്‍

ഹൊസങ്കടി: ഹൊസങ്കടിയില്‍ കഞ്ചാവ് ലഹരിയില്‍ നാലംഗ സംഘം അഴിഞ്ഞാടി. ആറ് പേര്‍ക്ക് പരിക്കേറ്റു. വെട്ടേറ്റ മൂന്ന് പേരെ മംഗളൂരുവിലെ ആസ്പത്രിയില്‍ …