Sunday , September 27 2020
Breaking News

പരിയാരത്ത് ചികിത്സയിലായിരുന്ന ഉപ്പള സ്വദേശി മരിച്ചു ; ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ്

ഉപ്പള : അസുഖത്തെ തുടര്‍ന്ന് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉപ്പള സ്വദേശി മരിച്ചു. ഉപ്പള ശാരദാ നഗറിലെ വിനോദ്കുമാര്‍ (42) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു മരണം. ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ശാരദാ നഗറിലെ സുന്ദര സാലിയന്‍-രാധ സാലിയന്‍ ദമ്പതികളുടെ മകനാണ് ഭാര്യ. സവിത. ഒരു മകളുണ്ട്.

വിനോദ് കുമാറിന്റേത് ഉള്‍പ്പെടെ സംസ്ഥാനത്ത് തിങ്കളാഴ്ച രണ്ട് കോവിഡ് മരണമുണ്ടായി.

RANDOM NEWS

ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് : 207 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ; 78 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (സെപ്റ്റംബര്‍ 26) ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 207 പേര്‍ക്കും …