Friday , November 16 2018
Breaking News
bat

പരിശോധനക്കയച്ച പഴം തീനി വവ്വാലുകളുടെ സാമ്പിളില്‍ നിപ വൈറസ് ഇല്ല

കോഴിക്കോട്: നിപ്പാ വൈറസ് ബാധയുടെ ഉവിടം കണ്ടെത്താനായി ഭോപ്പാലിലെ ലാബിലേക്ക് അയച്ച പഴംതീനി വവ്വാലുകളുടെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവ്

പതിമൂന്ന് സാമ്പിളുകളാണ് അയച്ചിരുന്നത്. ഇവയുടെ എല്ലാം ഫലം നെഗറ്റീവാണ്. ചങ്ങരോത്തിന് അടുത്തുള്ള ജാനകിക്കാട്ടില്‍നിന്നാണ് പഴംതീനി വവ്വാലുകളെ ശേഖരിച്ചത്.

നേരത്തെ പ്രാണിതീനി വവ്വാലുകളെയും പരിശോധനയ്ക്ക് അയച്ചിരുന്നു. ആ ഫലവും നെഗറ്റീവ് ആയിരുന്നു. രോഗബാധയുണ്ടായ പ്രദേശത്തെ കിണറ്റില്‍ നിന്നുമായിരുന്നു പ്രാണിതീനി വവ്വാലുകളെ പിടിച്ചത്. കന്നുകാലി, ആട്, പന്നി തുടങ്ങിയവയുടെയും സാമ്പിളുകള്‍ അയച്ചിരുന്നു. ഇവയുടെയും പരിശോധനാ ഫലം നെഗറ്റീവാണ്.

RANDOM NEWS

Highcourt

ശബരമിലയില്‍ മാധ്യമങ്ങളെ തടയരുതെന്ന് ഹൈക്കോടതി

കൊച്ചി: ശബരമിലയില്‍ യഥാര്‍ത്ഥ ഭക്തരേയും മാധ്യമങ്ങളെയും തടയരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. ശബരിമലയില്‍ നടക്കുന്നത് എന്താണെന്ന് അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്. അതുകൊണ്ട് …