Thursday , December 12 2019
Breaking News

പശു കുറുകെ ചാടി ; യുവാവ് ഓടിച്ച സ്‌കൂട്ടര്‍ ഇടിച്ച് അമ്മ മരിച്ചു

മഞ്ചേശ്വരം : റോഡില്‍ കുറുകെ ചാടിയ പശുവിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു. മകന് പരിക്കേറ്റു. വൊര്‍ക്കാടിയിലെ സദാശിവന്റെ ഭാര്യ ഗീത (44)യാണ് മരിച്ചത്. മകന്‍ പ്രണവി(19)നെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ഏഴുമണിയോടെ സുങ്കതകട്ടയിലാമ് അപകടം. ബോളന്തകട്ടയിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോള്‍ റോഡില്‍ പശു സ്‌കൂട്ടറിന് നേരെ ചാടുകയായിരുന്നു. സ്‌കൂട്ടറിന്റെ പിറകിലിരിക്കുകയായിരുന്ന ഗീത റോഡിലേക്ക് തെറിച്ച് വീഴുകയും തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

RANDOM NEWS

ഇലകള്‍ പറിക്കുന്നതിനിടെ കാല്‍ വഴുതി കുളത്തില്‍ വീണ് യുവാവ് മരിച്ചു

മഞ്ചേശ്വരം : ഇലകള്‍ പറിക്കുന്നതിനിടെ കാല്‍ വഴുതി കുളത്തില്‍ വീണ് കൂലിപണിക്കാരനായ യുവാവ് മരിച്ചു. മിയാപദവ് ബാളിയൂരിലെ പരേതനായ നാരായണന്‍-കല്യാണി …