Sunday , June 16 2019
Breaking News
Muslim-League

പാക്യാരയില്‍ മുസ് ലിം ലീഗ് കണ്‍വെന്‍ഷനും അനുമോദനവും നടത്തി

ഉദുമ: മുസ് ലിം ലീഗ് പാക്യാര ശാഖാ കണ്‍വെന്‍ഷനും അനുമോദന ചടങ്ങും നടത്തി. പാക്യാര മുസ് ലിം ലീഗ് ഓഫീസിന് സമീപം ചെര്‍ക്കളം അബ്ദുള്ള നഗറില്‍ ഉദുമ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡണ്ട് കാപ്പില്‍ കെ.ബി.എം. ഷരീഫ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡണ്ട് ഹാഷിം പാക്യാര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ പാക്യാര സ്വാഗതം പറഞ്ഞു. എം.എസ്.എഫ് സംസ്ഥാന കൗണ്‍സിലര്‍ ഇബ്രാഹിം പള്ളങ്കോട് മുഖ്യ പ്രഭാഷണം നടത്തി. മുസ് ലിം ലീഗ് ദേശീയ കൗണ്‍സിലര്‍ എ. ഹമീദ് ഹാജി, ഇ.കെ.കെ. പടന്നക്കാട് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ഡോ. കെ .ശ്യാമപ്രസാദ്, കെ. റോഷന്‍ ജബീന്‍, എ. ദിവ്യജ്യോതി , ആയിഷത്ത് ഹര്‍ഷിയ ഹാഷിം , സമസ്ത പൊതു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മറിയം നിഹാല, ഫാത്തിമത്ത് സാഹിറ, ആയിഷത്ത് ഹര്‍ഷിയ, ഹാഫിള് റമീസ് പാക്യാര എന്നിവരെയും പ്രളയ ഭൂമിയിലേക്ക് സഹായം എത്തിക്കുവാന്‍ പ്രയത്‌നിച്ച ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ് പ്രവര്‍ത്തകരെയും ചടങ്ങില്‍ അനുമോദിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മദലി, ഖത്തര്‍ കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര, പ്രവാസി ലീഗ് സംസ്ഥാന ട്രഷറര്‍ കാപ്പില്‍ മുഹമ്മദ് പാഷ, എന്നിവര്‍ ഉപഹാര സമര്‍പ്പണം നിര്‍വഹിച്ചു. ഉദുമ മണ്ഡലം മുസ് ലിം ലീഗ് ട്രഷറര്‍ ഹമീദ് മാങ്ങാട്, പഞ്ചായത്ത് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ ഷംസുദ്ദീന്‍ ഓര്‍ബിറ്റ്, സെക്രട്ടറി സുബൈര്‍ കേരള , വാര്‍ഡ് മെമ്പര്‍ നഫീസ പാക്യാര, ശാഖാ മുസ് ലിം ലീഗ് ട്രഷറര്‍ കെ. അഷറഫ്, വൈസ് പ്രസിഡണ്ട് വൈ. അബ്ദുല്‍ റഹിമാന്‍, സെക്രട്ടറി സലീം ബദരിയ, യൂത്ത് ലീഗ് ശാഖാ പ്രസിഡണ്ട് പി.എ. കുഞ്ഞഹമ്മദ്, എം.എസ്.എഫ് ശാഖാ ജനറല്‍ സെക്രട്ടറി യാസര്‍ അറഫാത്ത്, ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ് പ്രസിഡണ്ട് ബി.എ.ഹനീഫ തുടങ്ങിയവര്‍ പ്രസംഗിച്ചു.

RANDOM NEWS

accident

അഡൂര്‍ കൊട്ട്യാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്ക്

അഡൂര്‍: കൊട്ട്യാടി പരപ്പയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്കേറ്റു. ഇതിലൊരാളുടെ പരിക്ക് ഗുരുതരമാണ്. ഓട്ടോ …