Wednesday , August 5 2020
Breaking News

പാനൂരില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; ബിജെപി നേതാവ് പത്മരാജന്‍ അറസ്റ്റില്‍

കണ്ണൂര്‍ : പാനൂരിലെ വിവാദമായ പോക്‌സോ കേസില്‍ പ്രതിയായ ബിജെപി നേതാവ് പത്മരാജന്‍ അറസ്റ്റില്‍. ബന്ധുവീട്ടില്‍നിന്നാണ് ഇയാളെഅറസ്റ്റ് ചെയ്തത്. പാലത്തായിയിലെ സ്‌കൂളില്‍ അധ്യാപകനായ പത്മരാജന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്നാണു പരാതി.തൃപ്പങ്ങോട്ടൂര്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയാണ് കുനിയില്‍ പത്മരാജന്‍.

അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. തലശ്ശേരി ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തി 11 പേര്‍ അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും ബി ജെ പി നേതാവുകൂടിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാണു കേസ്. അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധവുമായിനിരാഹാര സമരത്തിനെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലായി. പാലത്തായി യുപി സ്‌കൂള്‍
അധ്യാപകനായിരുന്ന പത്മരാജന്‍ ഇതേ സ്‌കൂളിലെ വിദ്യാര്‍ഥിനിയെ ശുചിമുറിയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

പത്മരാജനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അധ്യാപകനെ അറസ്റ്റ് ചെയ്യാത്തത് പ്രതിഷേധാര്‍ഹമാണെന്ന് മുസ്!ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങളും അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 17നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജനുവരിയിലും ഫെബ്രുവരിയിലുമായി മൂന്നു പ്രാവശ്യം അധ്യാപകന്‍ പീഡിപ്പിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനിയുടെ മൊഴി.

RANDOM NEWS

നഗരത്തില്‍ മദ്യവേട്ട : തൊഴുത്തില്‍ സൂക്ഷിച്ച 86.4 ലിറ്റര്‍ ഗോവന്‍ മദ്യവുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍

കാസര്‍കോട് : നഗരത്തില്‍ വീണ്ടും വിദേശമദ്യവേട്ട. വില്‍പ്പനയ്ക്കായി തൊഴുത്തില്‍ സൂക്ഷിച്ച 86,4 ലിറ്റര്‍ ഗോവന്‍ മദ്യവുമായി കാസര്‍കോട് സ്വദേശിയെ എക്‌സൈസ് …