Tuesday , May 26 2020
Breaking News

പായിപ്പാട് ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ തെരുവില്‍; നാട്ടില്‍ പോകണമെന്ന് ആവശ്യം

പായിപ്പാട്: നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ വാഹനം ആവശ്യപ്പെട്ട് കോട്ടയം ചങ്ങനാശ്ശേരിക്കടുത്ത് പായിപ്പാട്ട് അതിഥി തൊഴിലാളികളുടെ വന്‍പ്രതിഷേധം. പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ ലംഘിച്ചാണ് തൊഴിലാളികള്‍ റോഡില്‍ ഇറങ്ങിയത്.

രാവിലെ പതിനൊന്നു മണിയോടെയാണ് ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ പൊതുനിരത്തിലിറങ്ങി പ്രതിഷേധം ആരംഭിച്ചത്. നാട്ടിലേക്കു തിരികെ മടങ്ങുന്നതിനായി വാഹനം ആവശ്യപ്പെട്ട് ഇവര്‍ റോഡ് ഉപരോധിച്ചു. ഏകദേശം അയ്യായിരത്തോളം തൊഴിലാളികളാണ് റോഡ് ഉപരോധിച്ചത്. പോലീസ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും തൊഴിലാളികള്‍ ഉപരോധിച്ചത്. പോലീസ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും തൊഴിലാളികള്‍ ഉപരോധം തുടര്‍ന്നതിനാല്‍ പോലീസ് ലാത്തി പ്രയോഗിച്ചു.

സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, പോലീസ് സൂപ്രണ്ട് ജി. ജയദേവ് എന്നിവര്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തി. നിലവിലെ സാഹചര്യത്തില്‍ വാഹനത്തില്‍ തൊഴിലാളികളെ കൊണ്ടുപോകുന്നത് പ്രായോഗികമല്ല, അതുകൊണ്ട് താമസിക്കുന്ന ക്യാമ്പിലേക്ക് മടങ്ങണമെന്നും തൊഴിലാളികളുടെ ആവശ്യങ്ങള്‍ ഭരണകൂടത്തെ അറിയിക്കാം എന്നും കളക്ടര്‍ ഉറപ്പു നല്‍കി.

ഭക്ഷ്യവസ്തുക്കള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്നുണ്ടെന്നും ഇത് പരിഹരിക്കാനുള്ള നടപടികള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും ഇതിന്റെ ഭാഗമായാണ് പ്രതിഷേധവുമായി റോഡിലേക്കിറങ്ങിയതെന്നും ചിലര്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ നിലവില്‍ ഇവര്‍ക്ക് ഭക്ഷണതാമസ സൗകര്യങ്ങള്‍ ഉണ്ടെന്നും നാട്ടിലേക്ക് മടങ്ങണമെന്നുള്ളതാണ് പ്രശ്‌നമെന്നും സി എഫ് തോമസ് എം എല്‍ എ അറിയിച്ചു.

ഭക്ഷണത്തിനും താമസത്തിനും അനുഭവപ്പെടുന്ന ബുദ്ധിമുട്ടല്ല ഇവര്‍ നിലവില്‍ നേരിടുന്ന പ്രശ്‌നം. നിലവില്‍ കാണുന്ന പ്രതിഷേധം ഇവര്‍ക്ക് എത്രയും പെട്ടെന്ന് വീട്ടില്‍ എത്തണമെന്നുള്ള താല്പര്യത്തിന്റെ പേരില്‍ നടക്കുന്നതാണ്. അതിനായി വാഹനം ആവശ്യപ്പെട്ടാണ് ഇവര്‍ റോഡ് ഉപരോധിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് മാത്രമേ തീരുമാനമെടുക്കാന്‍ സാധിക്കൂ – സി എപ് തോമസ് പറഞ്ഞു.

RANDOM NEWS

രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; സര്‍ക്കാര്‍ നടപടികളോട് സഹകരിക്കണം മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും സര്‍ക്കാര്‍ നടപടികളോട് പൂര്‍ണമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. …