Tuesday , December 12 2017
Breaking News
Ummanchandy-Hasan

പാര്‍ട്ടി അതിരപ്പിള്ളിക്കെതിരെന്ന് ഹസന്‍; കോണ്‍ഗ്രസില്‍ ഭിന്നത

തൊടുപുഴ: അതിരപ്പിള്ളി പദ്ധതിയെച്ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. ഉമ്മന്‍ ചാണ്ടിയുടെ നിലപാട് തള്ളി കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ രംഗത്തെത്തി. പദ്ധതി വേണ്ടെന്നാണ് കെപിസിസിയുടെ നിലപാട്. പദ്ധതിയുമായി മുന്നോട്ടുപോയാല്‍ ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെയും തന്റെയും നിലപാട് ഒന്നാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഏകപക്ഷീയമായി നടപ്പാക്കുന്നത് ശരിയല്ലെന്നാണ് ഉമ്മന്‍ചാണ്ടി ഉദ്ദേശിച്ചത്. സര്‍ക്കാരിന്റെ ഏകപക്ഷീയ നിലപാടുകളെ എതിര്‍ക്കുന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിയുടേത്. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി നടപ്പാക്കേണ്ടത് സമവായ ചര്‍ച്ചകളിലൂടെ ആകണമെന്നായിരുന്നു ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടത്. പദ്ധതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. ചര്‍ച്ച നടത്തി അഭിപ്രായ സമന്വയത്തോടെ മുന്നോട്ടു പോകണം. പ്രകൃതി സംരക്ഷണം അനിവാര്യമാണ്. പദ്ധതി നടപ്പാക്കുന്നതിന് സമവായ ചര്‍ച്ച വേണമെന്നും അദ്ദേഹം പറഞ്ഞു.
കെ. മുരളീധരനും ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെ പിന്തുണച്ചിരുന്നു. അതിരപ്പിള്ളി പദ്ധതിയ്ക്ക് എതിരാണ് കോണ്‍ഗ്രസ് എന്നായിരുന്നു നേരത്തെ ചെന്നിത്തല നിയമസഭയില്‍ അടക്കം വ്യക്തമാക്കിയിരുന്നത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും ആര്യാടന്‍ മുഹമ്മദ് വൈദ്യുതമന്ത്രിയുമായിരുന്ന കഴിഞ്ഞ സര്‍ക്കാരിന്റെ സമയത്ത് അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിരുന്നു. സംസ്ഥാനത്തിന് പദ്ധതി അങ്ങേയറ്റം ഗുണകരമാണെന്നാാണ് അന്ന് കത്തില്‍ സൂചിപ്പിച്ചിരുന്നത്..

അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ യു ഡി എഫിന്റെ നിലപാടില്‍ വ്യത്യാസം വരുന്നത് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായതിനെ തുടര്‍ന്നാണ്. പദ്ധതി ഒരു കാരണവശാലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. പദ്ധതി നടപ്പാക്കുമെന്ന് വൈദ്യുത മന്ത്രി എം എം മണി സഭയെ അറിയിച്ചപ്പോള്‍ തന്നെ എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ച് സി പി ഐ യും രംഗത്തെത്തിയിരുന്നു.

RANDOM NEWS

Anushka-and-Kohli

അങ്ങനെ കോലിയും അനുഷ്‌കയും മിന്നുകെട്ടി

മിലാന്‍: ഒടുവില്‍ അതു സംഭവിച്ചു. ഏറെ നാടകീയതകള്‍ക്കും ആകാംക്ഷകള്‍ക്കുമൊടുവില്‍ വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും വിവാഹിതരായി. തിങ്കളാഴ്ച കാലത്ത് ഇറ്റലിയിലെ …