Thursday , December 13 2018
Breaking News
Trade-Union

പാര്‍ലമെന്റ് മാര്‍ച്ച് ; സംയുക്ത ട്രേഡ് യൂണിയന്‍ പ്രചരണ ജാഥ സംഘടിപ്പിച്ചു

കാസര്‍കോട്: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ- ദേശീയവിരുദ്ധ നയങ്ങള്‍ക്കതിരെ നവംബര്‍ 9, 10, 11 തിയതികളില്‍ ഡല്‍ഹിയില്‍ നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിന്റെയും ധര്‍ണയുടെയും വിജയം ആഹ്വാനം ചെയ്തുകൊണ്ടുള്ള കാസര്‍കോട് മണ്ഡലംതല പ്രചരണ ജാഥ നടത്തി.
എ അഹമ്മദ് ഹാജി നയിക്കുന്ന കാസര്‍കോട് മണ്ഡലംതല ജാഥ കാസര്‍കോട് മാര്‍ക്കറ്റില്‍ സി ഐ ടി യു ജില്ലാ പ്രസിഡണ്ട് കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി എ.ഷാഹുല്‍ ഹമീദ് അദ്യക്ഷത വഹിച്ചു, അഷ്‌റഫ് എടനീര്‍ സ്വാഗതം പറഞ്ഞു.
കെ.പി.മുഹമ്മദ് അഷ്‌റഫ് ,ടി. കൃഷ്ണന്‍, പി എന്‍ ആര്‍ അമ്മണ്ണായ, ബി സുകുമാരന്‍( എ ഐ ടി യു സി), കരിവെള്ളൂര്‍ വിജയന്‍, ഷരീഫ് കൊടവഞ്ചി, ബി.കെ അബ്ദുസമദ്, മുത്തലിബ് പാറക്കെട്ട്, ഗിരി കൃഷ്ണന്‍, ഷംസുദ്ധീന്‍ ആയിറ്റി, ഭൂവനേന്ദ്രന്‍ നായര്‍, സി.എം.എ ജലീല്‍, ടി.പി.മുഹമ്മദ് അനീസ് ,രവീന്ദ്രന്‍ പാടി, എ.നാരായണന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി ആര്‍.വിജയകുമാര്‍ ഉപ ലീഡറും, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.ഭാസ്‌കരന്‍ മാനേജരുമായ ജാഥ വൈകുന്നേരം മുള്ളേരിയയില്‍ സമാപിച്ചു.

RANDOM NEWS

Speaker

സമവായത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല; അതൃപ്തി പ്രകടിപ്പിച്ച് സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിനിടെയുണ്ടായ അസാധാരണ സംഭവങ്ങളില്‍ സ്പീക്കര്‍ക്ക് അതൃപ്തി. സഭയില്‍ കൈയാങ്കളിയും ബഹളവുമുണ്ടായപ്പോള്‍ സമയവായത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് സ്പീക്കര്‍ പി. …