Friday , December 13 2019
Breaking News

പാലക്കുന്നില്‍ വീണ്ടും കടയുടെ ചുമര്‍ തുരന്ന് കവര്‍ച്ച ;മോഷ്ടാവ് സി സി ടി വിയില്‍ കുടുങ്ങി

Theftഉദുമ: പാലക്കുന്നില്‍ വീണ്ടും കടയുടെ ചുമര്‍ തുരന്ന് കവര്‍ച്ച. പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിന് മുന്‍വശത്തെ എംപീസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന തെക്കില്‍ സ്വദേശി ഖലീല്‍ റഹ് മാന്റെ ഉടമസ്ഥതയിലുള്ള മാര്‍ജിന്‍ ഫ്രീ സുപ്പര്‍മാര്‍ക്കറ്റിലാണ് കവര്‍ച്ച നടന്നത്. കടയുടെ പിറകുവശത്തെ ചുമര്‍ തുരന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. മേശ വലിപ്പില്‍ ഉണ്ടായിരുന്ന ഏഴായിരം രൂപയും ചില്ലറ സാധനങ്ങളുമാണ് മോഷ്ടിച്ചത്. വ്യാഴാഴ്ച രാവിലെ കട തുറന്നപ്പോഴാണ് കവര്‍ച്ച നടന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത്. മുഖംമൂടിയും കയ്യുറയും ഇട്ട ഒരാളാണ് കവര്‍ച്ച നടത്തിയത്. മോഷ്ടിക്കുന്ന രംഗം സൂപ്പര്‍ മാര്‍ക്കറ്റിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പിറകുവശത്തെ ചുമര്‍ ഒരാള്‍ക്ക് കടക്കാന്‍ പാകത്തിലാണ് തുരന്നത്. സമീപത്തെ സ്‌കൈ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ന്യൂ ജനത സ്റ്റോര്‍സിലും കവര്‍ച്ച ശ്രമം നടത്തിയിരുന്നു. പൂട്ടുകള്‍ പൊളിച്ചെങ്കിലും അകത്ത് കടന്നില്ല. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. കഴിഞ്ഞ ദിവസം പാലക്കുന്നിലെ മുതലാസ് കോര്‍ണര്‍ സൂപ്പര്‍മാര്‍ക്കറ്റിലും ഇതേ രീതിയില്‍ കവര്‍ച്ച നടന്നിരുന്നു. കാലവര്‍ഷം തുടങ്ങിയതോടെ മോഷണം പെരുകി വരുന്നത് വ്യാപാരികളെ ആശങ്കയിലാക്കിയിട്ടുണ്ട്. പാലക്കുന്ന് രാത്രി കാലങ്ങളില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.

Theft

RANDOM NEWS

ചെമ്മനാട് പഞ്ചായത്ത് യുഡിഎഫ് ഭരണത്തിലെ കൊടുകാര്യസ്ഥതയും അനാസ്ഥക്കെതിരെയും സിപിഐഎം പ്രക്ഷോഭത്തിലേക്ക്

കോളിയടുക്കം : ചെമ്മനാട് പഞ്ചായത്ത് യുഡിഎഫ് ഭരണത്തിലെ കൊടുകാര്യസ്ഥതയും അനാസ്ഥക്കതിരെയും സിപിഐ എം പ്രക്ഷോഭത്തിലേക്ക്. സിപിഐ എം ചെമ്മനാട് പഞ്ചായത്ത് …