Sunday , August 9 2020
Breaking News

പാലത്തടം കാമ്പസിലെ മോളിക്കുലാര്‍ ബയോളജി മാറ്റം: പുതിയ കോഴ്സ് അനുവദിച്ചതിനുശേഷമെന്ന് വി.സി.യുടെ ഉറപ്പ്

നീലേശ്വരം: കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം പാലത്തടം ഡോ. പി.കെ.രാജന്‍ സ്മാരക കാമ്പസിലെ എം.എസ്സി. മോളിക്കുലാര്‍ ബയോളജി കോഴ്സ് കണ്ണൂരിലേക്ക് മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കാമ്പസ് ഡയറക്ടറെ ഉപരോധിച്ചു.ഇതിനെത്തുടര്‍ന്ന് വിദ്യാര്‍ഥി പ്രതിനിധികളെ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. പുതിയ കോഴ്സുകള്‍ അനുവദിക്കാതെ മോളിക്കുലാര്‍ ബയോളജി ഇവിടെനിന്ന് മാറ്റില്ലെന്നും അതുവരെ തത്സ്ഥിതി തുടരുമെന്നും വൈസ് ചാന്‍സലര്‍ ഉറപ്പ് നല്‍കിയതായി എസ്.എഫ്.ഐ. നേതാക്കള്‍ പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗം എം.വി.രതീഷ്, സര്‍വകലാശാല യൂണിയന്‍ വൈസ് ചെയര്‍മാന്‍ എ.വി.അനൂപ്, കാമ്പസ് യൂണിയന്‍ ചെയര്‍മാന്‍ വിഷ്ണു വിജയന്‍, യൂണിറ്റ് സെക്രട്ടറി കെ.പി.പ്രജിന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

നീലേശ്വരം: കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം പാലത്തടം ഡോ. പി.കെ.രാജന്‍ സ്മാരക കാമ്പസിലെ എം.എസ്സി. മോളിക്കുലാര്‍ ബയോളജി കോഴ്സ് കണ്ണൂരിലേക്ക് മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കാമ്പസ് ഡയറക്ടറെ ഉപരോധിച്ചു.

ഇതിനെത്തുടര്‍ന്ന് വിദ്യാര്‍ഥി പ്രതിനിധികളെ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. പുതിയ കോഴ്സുകള്‍ അനുവദിക്കാതെ മോളിക്കുലാര്‍ ബയോളജി ഇവിടെനിന്ന് മാറ്റില്ലെന്നും അതുവരെ തത്സ്ഥിതി തുടരുമെന്നും വൈസ് ചാന്‍സലര്‍ ഉറപ്പ് നല്‍കിയതായി എസ്.എഫ്.ഐ. നേതാക്കള്‍ പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗം എം.വി.രതീഷ്, സര്‍വകലാശാല യൂണിയന്‍ വൈസ് ചെയര്‍മാന്‍ എ.വി.അനൂപ്, കാമ്പസ് യൂണിയന്‍ ചെയര്‍മാന്‍ വിഷ്ണു വിജയന്‍, യൂണിറ്റ് സെക്രട്ടറി കെ.പി.പ്രജിന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

കഴിഞ്ഞദിവസം ഇതിന്റെ ഭാഗമായി സാധാന സാമഗ്രികള്‍ കൊണ്ടുപോകാനുള്ള നീക്കം എസ്.എഫ്.ഐ. -ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. 2008-ല്‍ ആരംഭിച്ച കാമ്പസില്‍ എം.എ.
ഹിന്ദി, മലയാളം, എം.ബി.എ., എം.സി.എ., എം.എസ്സി. മോളിക്കുലാര്‍ ബയോളജി എന്നീ കോഴ്സുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ വിദ്യാര്‍ഥികളില്ലാത്തതിനാല്‍ എം.സി.എ. ഇവിടെനി
ന്ന് ഒഴിവാക്കി. പിന്നീട് ഹിന്ദി വിഷയം മറ്റൊരിടത്തേക്ക് മാറ്റാനുള്ള നീക്കവും നടന്നിരുന്നു. അന്ന് വിദ്യാര്‍ഥി, യുവജന സംഘടനകള്‍ രംഗത്തിറങ്ങിയതോടെയാണ് കോഴ്സ് നിലനിര്‍ത്തിയത്.

കഴിഞ്ഞദിവസം ഇതിന്റെ ഭാഗമായി സാധാന സാമഗ്രികള്‍ കൊണ്ടുപോകാനുള്ള നീക്കം എസ്.എഫ്.ഐ. -ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. 2008-ല്‍ ആരംഭിച്ച കാമ്പസില്‍ എം.എ.
ഹിന്ദി, മലയാളം, എം.ബി.എ., എം.സി.എ., എം.എസ്സി. മോളിക്കുലാര്‍ ബയോളജി എന്നീ കോഴ്സുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ വിദ്യാര്‍ഥികളില്ലാത്തതിനാല്‍ എം.സി.എ. ഇവിടെ നിന്ന് ഒഴിവാക്കി. പിന്നീട് ഹിന്ദി വിഷയം മറ്റൊരിടത്തേക്ക് മാറ്റാനുള്ള നീക്കവും നടന്നിരുന്നു. അന്ന് വിദ്യാര്‍ഥി, യുവജന സംഘടനകള്‍ രംഗത്തിറങ്ങിയതോടെയാണ് കോഴ്സ് നിലനിര്‍ത്തിയത്.

RANDOM NEWS

സര്‍വ്വ കക്ഷി യോഗത്തില്‍ ക്ഷണിക്കാത്തത് പ്രതിഷേധാര്‍ഹം: ബിജെപി

ഉദുമ: കോവിഡുമായി ബന്ധപ്പെട്ട് ഉദുമ പഞ്ചായത്തില്‍ വിളിച്ച് ചേര്‍ത്ത സര്‍വ്വ കക്ഷി പ്രതിനിധി യോഗത്തില്‍ ബിജെപിയെ ക്ഷണിക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ബി …