Saturday , February 22 2020
Breaking News

പാലാരിവട്ടം മേല്‍പ്പാലം അഴിമതി ; ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും; ഉടന്‍ നോട്ടിസ് നല്‍കും

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിമിനെ വിജിലന്‍സ് ചോദ്യം ചെയ്യും. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവെന്നും അടുത്തആഴ്ച ചോദ്യം ചെയ്യുമെന്നും വിജിലന്‍സ് അറിയിച്ചു. കേസില്‍ മുഹമ്മദ് ഹനീഷ് ഐഎഎസിനെയും വിജിലന്‍സ് ചോദ്യം ചെയ്യുമെന്നാണ് വിവരം.

നിയമസഭാ സമ്മേളനം തീരുന്ന മുറയ്ക്ക് അടുത്ത ബുധനാഴ്ചയ്ക്ക് ശേഷമാകും ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുകയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ചോദ്യം ചെയ്യല്‍ നടപടികള്‍ക്കായുള്ള ചോദ്യാവലി തയ്യാറാക്കല്‍ അടക്കമുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്നും വിജിലന്‍സ് സംഘം പറയുന്നു.

ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് കേസിന്റെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലായിരുന്നു. എന്നാല്‍ ഈ സമയത്ത് തെളിവുകള്‍ ശേഖരിക്കുന്നതില്‍ വിജിലന്‍സ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. ഇപ്പോള്‍ ഗവര്‍ണറുടെ അനുമതി ലഭിച്ചതോടെ അന്വേഷണം ഊര്‍ജിതമായി. .

പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് ആദ്യഘട്ട മൊബിലൈസേഷന്‍ ഫണ്ട് അനുവദിച്ചതില്‍ മന്ത്രിയുടെ ഇടപെടല്‍ ഉണ്ടെന്ന് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തില്‍ ഇബ്രാഹിം കുഞ്ഞിനെതിരായ ചില തെളിവുകള്‍
ലഭിച്ചുവെന്നാണ് വിവരം. ഇതിന് പുറമെ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷനിലെ ( ആര്‍.ബി.ഡി.സി) നിയമനങ്ങളിലും മന്ത്രി ഇടപെട്ടതായുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആര്‍ബിഡിസിയുടെ ചുമതലയുണ്ടായിരുന്ന മുഹമ്മദ് ഹനീഷിനെയും വിജിലന്‍സ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.
പാലാരിവട്ടം കേസില്‍ നാലുപേരുടെ അറസ്റ്റ് നടന്നിരുന്നു. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തിയാകും ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുക..

RANDOM NEWS

കണ്ണൂരില്‍ ഒന്നരവയസുകാരനെ കൊന്നത് അമ്മ; കാമുകനൊപ്പം ജീവിക്കാന്‍ മകനെ ഇല്ലാതാക്കി; അറസ്റ്റ്

കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ മാതാവ് ശരണ്യയെ പോലീസ് അറസ്റ്റ് …