Wednesday , May 22 2019
Breaking News
Kodoth

പാഴ്വസ്തുക്കളുപയോഗിച്ച് അലങ്കാര വസ്തുക്കള്‍ നിര്‍മ്മിച്ച് കോടോത്ത് ലക്ഷ്മിയമ്മ

കാസര്‍കോട്: കോടോത്ത് ലക്ഷിമ്മയ്ക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകളും ഒരു കത്രികയും ഒരു തുണ്ടു നൂലും കിട്ടിയാല്‍ മതി . നിമിഷ നേരം കൊണ്ട് വര്‍ണപ്പൂക്കള്‍ റെഡി. ഒരു മായാജാലക്കാരിയെ പോലെ തന്റെ കരവിരുതില്‍ പാഴ്‌വസ്തുക്കളുപയോഗിച്ചു ഏതാനും മിനുട്ടുകള്‍ക്കകം അലങ്കാരവസ്തുക്കള്‍ നിര്‍മ്മിച്ച് കാണിച്ചപ്പോള്‍ കുട്ടികള്‍ക്കതു് വിസ്മയ കാഴ്ചയായി. അന്തര്‍ദേശിയ വനിതാ ദിനത്തിന്റെ ഭാഗമായി അടുക്കത്ത്ബയല്‍ ഗവ: യു പി സ്‌കൂളില്‍ സങ്കടിപ്പിച്ച വനിതാ പരിപാടിയില്‍ അതിഥിയായിട്ടായിരുന്നു 73 കാരിയായ കോളിയടുക്കം അണിഞ്ഞയിലെ കോടോത് ലക്ഷ്മി അമ്മ കുട്ടികള്‍ക്കുമുമ്പില്‍ എത്തിയത്.
പാഴ്‌വസ്തുക്കള്‍ കൊണ്ട് വീടിനു അലങ്കാരമാകുന്ന വസ്തുക്കള്‍ നിര്‍മ്മിച്ച് ശ്രദ്ധേയമായ കോളിയടുക്കം അണിഞ്ഞയിലെ കോടോത്ത് ലക്ഷ്മി അമ്മയെ കുട്ടികളും അധ്യാപകരും ആദരിച്ചു. ലക്ഷ്മി അമ്മ വീട്ടില്‍ ഉണ്ടാക്കിവെച്ച അലങ്കാരവസ്തുക്കളെ പരിചയപ്പെടുത്തി. പൂക്കള്‍, വര്‍ണ പ്ലേറ്റുകള്‍, ഫ്‌ലോവേര്‍വൈസ് തുണ്ടങ്ങിയവ നിര്‍മ്മിക്കുന്നവിധം കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കി.
സ്ത്രീകള്‍ ഇന്ന് നേരിടുന്ന വെല്ലുവിളികളെ സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനും സ്ത്രീശക്തി കൈവരിക്കുന്നതിനും സ്‌കൂളിലെ കുട്ടികളും അധ്യാപികമാരും ചേര്‍ന്നവതരിപ്പിച്ച ‘സ്ത്രീ’ എന്ന ഡാന്‍സ് ഡ്രാമ പ്രേക്ഷരുടെ മനംകവര്‍ന്നു.
പ്രധാന അധ്യാപകന്‍ യു രാമ, ഇ പി ശോഭകുമാരി, എ സര്‍വ്വമംഗള റാവു , ഷേര്‍ലി ഹൈസിന്ത്, പി ലത, പി സരിത, സൗമ്യ, പ്രിയങ്ക രജിത്, സി സജിത, കെ രമ്യ, ടി ആശ, എന്നിവര്‍ നേതൃത്വം നല്‍കി.

Kodoth

RANDOM NEWS

periya-Murder

പെരിയ ഇരട്ടക്കൊല: പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 28ലേക്ക് മാറ്റി

കൊച്ചി ; പെരിയ ഇരട്ടക്കൊലപാതക കേസില്‍ പോലീസിന് വിമര്‍ശനവുമായി ഹൈക്കോടതി. കേസിലെ റിമാന്റ് റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് പരാമര്‍ശിക്കാത്തത് എന്തുകൊണ്ടെന്ന് …