Wednesday , November 13 2019
Breaking News

പിഎസ്‌സി ഇന്ന് പാര്‍ട്ടി സര്‍വ്വീസ് കമ്മീഷനായി മാറി; കെ.ശ്രീകാന്ത്

കാസര്‍കോട്: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ എന്നത് സിപിഎം ഭരണത്തിലെത്തിയതോടെ പാര്‍ട്ടി സര്‍വ്വീസ് കമ്മീഷനെന്നായി മാറിയിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രഡിണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. കന്നഡ മീഡിയം വിദ്യാലയങ്ങളില്‍ കന്നഡ അറിയാത്ത അധ്യാപകരുടെ നിമയനം പിന്‍വലിക്കുക, കന്നഡമലയാളം പിഎസ്‌സി എല്‍ഡി ക്ലര്‍ക്ക് പരീക്ഷ തട്ടിപ്പ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ബിജെപി ജില്ലാ കമ്മറ്റി പിഎസ്‌സി ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിഎസ്‌സി പരീക്ഷ തട്ടിപ്പ് സിബിഐയെ കൊണ്ട് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കമ്മീഷന്‍ പറ്റി കുട്ടിസഖാക്കളെ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ തിരുകി കയറ്റി നിമയിക്കാനുള്ള ഏജന്‍സിയായി പിഎസ്‌സി മാറിയിരിക്കുകയാണ്. ഏ.കെ.ജി സെന്ററില്‍ നിന്ന് നല്‍കുന്ന പട്ടിക അതുപോലെ അംഗീകരിക്കലാണ് സര്‍ക്കാര്‍ നിയമനങ്ങളില്‍ നടക്കുന്നത്. എല്‍ഡി ക്ലര്‍ക്ക് കന്നഡ വിഭാഗത്തിലേക്ക് നടത്തിയ പരീക്ഷയ്ക്ക് സെന്ററുകള്‍ കാസര്‍കോട് ജില്ലയ്ക്ക് പുറത്ത് അനുവദിച്ച് തട്ടിപ്പിന് കളമൊരുക്കുകയാണ് പിഎസ്‌സി ചെയ്തിരിക്കുന്നത്. കന്നഡ വിഭാഗത്തിന് നടത്തിയ പരീക്ഷയില്‍ കന്നഡയെ അവഗണിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതിനാല്‍ ആ പരീക്ഷ റദ്ദാക്കി പുതിയത് നടത്താന്‍ പിഎസ്‌സി തയ്യാറാകണം. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന സമീപനം സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് വര്‍ദ്ധിച്ച് വരികയാണ്. കന്നഡ ന്യൂനപക്ഷ വിദ്യാലയങ്ങളില്‍ മലയാളം അടിച്ചേല്‍പ്പിക്കുന്ന പ്രവണത സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.
യോഗത്തില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സത്യശങ്കര ഭട്ട് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി പുഷ്പ അമേകള, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സദാനന്ദ റൈ തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീളാ സി.നായ്ക്, സമിതി അംഗങ്ങളായ പി.സുരേഷ് കുമാര്‍ ഷെട്ടി, ബാലകൃഷ്ണ ഷെട്ടി, ജില്ലാ വൈസ് പ്രസിഡന്റ് സവിത ടീച്ചര്‍, സെക്രട്ടറിമാരായ എം.ബാലരാജ്, കുഞ്ഞികണ്ണന്‍ ബളാല്‍, എന്‍.സതീഷ്, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണന്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.വി മാത്യു, എസ്‌സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.കെ കയ്യാര്‍, ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് എം.ഭാസ്‌കരന്‍, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് കൂളൂര്‍ സതീഷ്ചന്ദ്ര ഭണ്ഡാരി തുടങ്ങിയവര്‍ പങ്കെടുത്തു. കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സുധാമ ഗോസാട സ്വാഗതവും, ബിജപി മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി ആദര്‍ഷ് ബി.എം നന്ദിയും പറഞ്ഞു.

RANDOM NEWS

കലയുടെ മാമാങ്കത്തിന് അരങ്ങുണര്‍ന്നു ; ഇനി രാഗ ഭാവ താളങ്ങളുടെ മൂന്ന് ദിനങ്ങള്‍

ഇരിയണ്ണി ; കലയുടെ മാമാങ്കത്തിന് ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അരങ്ങുണര്‍ന്നു. ഇരിയണ്ണിക്ക് ഇനി രാഗ ഭാവ താളങ്ങളുടെ …