Tuesday , August 4 2020
Breaking News

പി ബി അബ്ദുറസ്സാഖ് അനുസ്മരണം- ‘പ്രിയപ്പെട്ട റദ്ദുച്ച’ നവംബര്‍ 14ന് ദുബായ് കെ എം സി സി യില്‍

ദുബൈ: ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മുന്‍ മഞ്ചേശ്വരം എം എല്‍ എയും മുസ്ലിം ലീഗ് നേതാവുമായ മര്‍ഹൂം പി.ബി അബ്ദുല്‍ റസ്സാഖ് സാഹിബിന്റെ അനുസ്മരണം ‘ പ്രിയപ്പെട്ട റദ്ദുച്ച ‘ നവംബര്‍ 14 വ്യാഴം രാത്രി 9 മണിക്ക് അല്‍ ബറഹ കെഎംസിസി ഹാളില്‍ വെച്ച് നടത്താന്‍ മണ്ഡലം ഭാരവാഹി യോഗം തീരുമാനിച്ചു.
മുസ്ലിം യൂത്ത് ലീഗ് സംസഥാന സെക്രട്ടറിയും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റുമായ എ കെ എം അഷ്റഫ് അനുസ്മരണ പ്രഭാഷണം നടത്തും.

പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ യോഗം അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ സിദ്ദിഖ് ചൗക്കി, മുനീഫ് ബദിയടുക്ക, ഉപ്പി കല്ലങ്കൈ, എം എസ് ഹമീദ് ,സുഹൈല്‍ കോപ്പ, ഷാഫി ചെര്‍ക്കള, സഫ്വാന്‍ അണങ്കൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു
ജനറല്‍ സെക്രട്ടറി നൂറുദീന്‍ പി ഡി സ്വാഗതവും ട്രഷര്‍ സത്താര്‍ ആലമ്പാടി നന്ദിയും പറഞ്ഞു

അനുസ്മരണ യോഗത്തില്‍ പി ബി അബ്ദുല്‍ റസാഖിന്റെ മകന്‍ പി ബി ഷഫീക് , മുസ്ലിം ലീഗ് നേതാക്കള്‍ ,കെഎംസിസി സംസ്ഥാന -ജില്ലാ – മണ്ഡലം നേതാക്കള്‍ സംബന്ധിക്കുമെന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു ..

RANDOM NEWS

പ്രവാസി മടക്കം: വ്യക്തത വരുത്തി ഉത്തരവിറങ്ങി; കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട

ദുബൈ : പ്രവാസി മടക്കത്തിനുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവിലും കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ടിട്ടുണ്ടായിരുന്ന …