Tuesday , April 7 2020
Breaking News

പീഡിപ്പിക്കാന്‍ ശ്രമം; വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു – പിതാവിന്റെ സുഹൃത്തിനെതിരെ പോക്‌സോ കേസ്

കാഞ്ഞങ്ങാട് : പിതാവിന്റെ സുഹൃത്ത് വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതില്‍ മനംനൊന്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനഞ്ചുകാരിയാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍ ചികിത്സയിലാണ്. പത്താംതരം വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് എത്തിയ പിതാവിന്റെ സുഹൃത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി ബഹളം വെച്ചതോടെ ഇയാള്‍ പീഡനശ്രമം ഉപേക്ഷിച്ച് തിരിച്ചുപോകുകയായിരുന്നു. സംഭവത്തില്‍ മനംനൊന്ത് പെണ്‍കുട്ടി പിന്നീട് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് നീലേശ്വരം പോലീസ് ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പിതാവിന്റെ സുഹൃത്തിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

RANDOM NEWS

കയറ്റിറക്ക് തൊഴിലാളികളെ പോലീസ് വീണ്ടും തടഞ്ഞു; റേഷന്‍ മൊത്തവിതരണം നിലച്ചു

വിദ്യാനഗര്‍ : റേഷന്‍ മൊത്തവിതരണ കേന്ദ്രത്തില്‍ കയറ്റിറക്ക് ജോലിക്ക് പോവുകയായിരുന്ന തൊഴിലാളികളെ പോലീസ് തടഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്ന് വിതരണം നിലച്ചു. …