Thursday , September 24 2020
Breaking News

പുതിയ ഒരു ഇന്ത്യ കെട്ടിപ്പടുക്കാനുള്ള പരിശ്രമത്തില്‍ നമുക്കൊന്നായി കൈകോര്‍ക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഴുവന്‍ ഇന്ത്യക്കാരുടെയും ഐക്യവും പരസ്പരവിശ്വാസവും ഊട്ടിയുറപ്പിച്ചു കൊണ്ടും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും ഭരണഘടനാസ്ഥാപനങ്ങളെ സംരക്ഷിച്ചുകൊണ്ടും സാമ്രാജ്യത്വ നീക്കങ്ങളെ ചെറുത്തുകൊണ്ടും പുതിയ ഒരിന്ത്യ കെട്ടിപ്പടുക്കാനുള്ള പരിശ്രമത്തില്‍ നമുക്കൊന്നായി കൈകോര്‍ക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്കില്‍ പോസ്റ്റിലൂടെയാണ് അദ്ദേഹം സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നത്.

നിരീക്ഷണത്തില്‍ കഴിയുന്നതിനാല്‍ മുഖ്യമന്ത്രി ഇന്ന് പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. പൗരാവകാശങ്ങളും ജനാധിപത്യ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടും സാമൂഹ്യനീതി ഉറപ്പാക്കിക്കൊണ്ടും മതനിരപേക്ഷതയെ ശക്തിപ്പെടുത്തിക്കൊണ്ടും ആകണം പുതിയ ഒരിന്ത്യ കെട്ടിപ്പടുക്കാനുള്ള പരിശ്രമത്തില്‍ നമുക്കൊന്നായി കൈകാര്‍ക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. ബഹുസ്വരതയുടെ വര്‍ണ്ണരാജിയായി നമ്മുടെ രാജ്യം തെളിഞ്ഞുയരുന്ന നാളിലേക്ക് നമുക്ക് നീങ്ങാം. സര്‍വ്വ മനുഷ്യരും തുല്യരായിത്തീരുന്ന ആ സുദിനത്തിലേക്ക് നമുക്ക് മുന്നേറാം..

RANDOM NEWS

ചെമ്പരിക്കയിലും പട്ടിയുടെ ആക്രമണം : 3 പേര്‍ ആശുപത്രിയില്‍

കാസര്‍കോട്: ഭ്രാന്തിന്റെ ലക്ഷണം കാണിക്കുന്ന പട്ടിയുടെ ആക്രമണം കാസര്‍കോട്ട് തുടരുന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് പേരെ കടിച്ച അതേ നായ …