Wednesday , August 5 2020
Breaking News

പുതുവൈപ്പ് ഐഒസി പ്ലാന്റ്: സ്ത്രീകളടക്കമുള്ള സമരക്കാരെ അറസ്റ്റ് ചെയ്തു

കൊച്ചി: പുതുവൈപ്പിലെ ഐ.ഒ.സിയുടെ എല്‍.പി.ജി പ്ലാന്റിനെതിരെ നിരോധനാജ്ഞ ലംഘിച്ച് സമരം ചെയ്തവരെ അറസ്റ്റ് ചെയ്തു നീക്കി. പ്ലാന്റിന്റെ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സത്രീകള്‍ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തുനീക്കിയത്.
നിരോധനാജ്ഞ ലംഘിച്ച് പദ്ധതി പ്രദേശത്തേക്ക് മാര്‍ച്ച് നടത്തിയ സ്ത്രീകള്‍ അടക്കമുള്ളവര്‍ പോലീസ് ബാരിക്കേഡിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. സ്ത്രീകളാണ് സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നത്. ശനിയാഴ്ച പദ്ധതി പ്രദേശത്തേക്ക് നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ പ്രകടനം നടത്തുമെന്ന് നേരത്തെ സമരസമിതി അറിയിച്ചിരുന്നു. സ്ത്രീകളായിരുന്നു സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നത്.

RANDOM NEWS

കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അലംഭാവവും വിട്ടുവീഴ്ചയുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും …