Monday , July 13 2020
Breaking News

പുഴയിലെ തടയണയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

പെര്‍ള : പുഴയിലെ തടയണയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടുകുക്കെ മൊഗയറിലെ നാരായണ നായക്-സരസ്വതി ദമ്പതികളുടെ മകന്‍ സുരേഷ് (33) ആണ് മരിച്ചത്. കൂലിതൊഴിലാളിയായ സുരേഷ് ഞായറാഴ്ച ഉച്ചയോടെ അടുക്കസ്ഥല പുഴയിലെ തടയണയില്‍ കുളിക്കാന്‍ പോയതായിരുന്നു. തിരിച്ചുവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. യുവാവ് തടയണയില്‍ വീണതാകാമെന്ന സംശയമുയര്‍ന്നതിനെ തുടര്‍ന്ന് ബദിയഡുക്ക പോലീസിനെയും കാസര്‍കോട് ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. പോലീസും ഫയര്‍ഫോഴ്‌സും തടയണയില്‍ രണ്ടു മണിക്കൂര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സുരേഷ് കുളിക്കുന്നതിനിടെ തടയണയിലെ ആഴമേറിയ ഭാഗത്ത് കാല്‍ തെന്നി വീണതാകാമെന്ന് കരുതുന്നു. അവിവാഹിതനാണ്. സഹോദരങ്ങള്‍ : ദിവാകരന്‍, ലീലാവതി.

RANDOM NEWS

കാസര്‍കോട്ട് 4 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍കൂടി : 3 പ്രദേശങ്ങളെ ഹോട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

കാസര്‍കോട് : സമ്പര്‍ക്ക രോഗവ്യാപനം രൂക്ഷമായ കാസര്‍കോട് ജില്ലയില്‍ പുതിയ നാല് ഹോട്ട്‌സ് പോട്ടുകള്‍ കൂടി. ബേളൂര്‍ (11), കള്ളാര്‍ …