Wednesday , September 30 2020
Breaking News

പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് അഞ്ചുപവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്നു

കാഞ്ഞങ്ങാട് : പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് അഞ്ചുപവന്‍ സ്വര്‍ണ്ണവും 5000 രൂപയും കവര്‍ന്നു. ഉദയപുരം കോടോത്തെ പി കെ മധുവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അബുദാബിയില്‍ ജോലി ചെയ്യുന്ന മധുവിന്റെ ഭാര്യയും കുഞ്ഞും ജൂണ്‍ 16ന് സ്വന്തം വീടായ ബോവിക്കാനത്ത് പോയിരുന്നു. ഞായറാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. കഴിഞ്ഞ മാസം 19നു മധുവിന്റെ വീടിനു സമീപത്തെ മറ്റൊരു വീട്ടിലും കവര്‍ച്ച നടന്നിരുന്നു. അന്നു തന്നെയായിരിക്കും ഇവിടെയും കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു. രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RANDOM NEWS

അന്താരാഷ്ട്ര ടൂറിസം ദിനം: തണല്‍ മരങ്ങള്‍ക്ക് സംരക്ഷണമൊരുക്കി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ്

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര ടൂറിസം ദിനത്തിന്റെ ഭാഗമായി ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ കയ്യൊപ്പായ ബേക്കല്‍ കോട്ടക്ക് സമീപം നട്ടുപിടിപ്പിച്ച ചെടികള്‍ക്കും …