Wednesday , September 30 2020
Breaking News

പെരിയയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു

ബേക്കല്‍ : ബൈക്കുകള്‍ കൂട്ടിയിടിച്ച് പെരിയയിലെ വ്യാപാരി മരിച്ച സംഭവം നാടിലെ കണ്ണീരിലാഴ്തകക്തി. പെരിയ ബസ് സ്റ്റോപ്പിലെ ശ്രീദുര്‍ഗ്ഗ സ്റ്റോര്‍ ഉടമ ആയംപാറ മേപ്പാട്ടെ രാജേഷ് (40) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ചെക്കിപ്പളത്താണ് അപകടം. ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോകുന്നതിനിടെ പെരിയ ബസാര്‍ വില്ലാരംപതി റോഡിലാണ് അപകടം.

കുണ്ടംകുഴി ഭാ ഗത്തു നിന്ന് വന്ന ബൈക്ക് ഒരു ഓട്ടോയെ മറിക്കടക്കുന്നതിനിടെയാണ് രാജേഷിന്റെ ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രാജേഷ് തെറിച്ചു വീണു. ഉടന്‍ ജില്ലാശുപത്രിയില്‍ തുടര്‍ന്ന് നില ഗുരുതരമായതിനാല്‍ പരിയാരം ഗവ.മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ചാണ് മരിച്ചത്.

സഹോദരനോടൊപ്പം 20 വര്‍ഷമായി പെരിയയില്‍ കച്ചവട സ്ഥാപനം നടത്തിവരികയായിരുന്നു. മേപ്പാട്ടെ കേശവ ഭട്ട്-ജയലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ : വിമല (ചിത്രദുര്‍). മകള്‍ : ശ്രേഷ്ഠ. സഹോദരങ്ങള്‍ : ഹരിപ്രസാദ് (വ്യാപാരി)പെരിയ, ജ്യോതി (ധര്‍മ്മസ്ഥല), ശ്രുതി (ബംഗ്‌ളൂരു).

RANDOM NEWS

ഭാര്യയുമായി പിണങ്ങി തനിച്ച് താമസിക്കുകയായിരുന്ന യുവാവ് തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : ഭാര്യയുമായി പിണങ്ങി തനിച്ച് താമസിക്കുകയായിരുന്ന യുവാവിനെ വീടിന്റെ കോലായില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ വാഴുന്നോറടിയിലെ …