Monday , March 30 2020
Breaking News

പെരിയയില്‍ സംഘര്‍ഷം : കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബസ് വെയിറ്റിംഗ് ഷെഡ് തകര്‍ത്തു; കനത്ത പോലീസ് സുരക്ഷ

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലപാതകത്തിനു ശേഷമുണ്ടായ സംഘര്‍ഷത്തിന് അയവുവന്ന് സ്ഥിതി ഗതികള്‍ ശാന്തമായിരുന്ന പെരിയയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പെരിയയില്‍ വെള്ളിയാഴ്ച രാത്രി കോണ്‍ഗ്രസ് നിയന്ത്ര ത്തിലുള്ള ബസ് വെയിറ്റിംഗ് ഷെഡ് തകര്‍ത്തു. പ്രകടനമായെത്തിയ സി പി എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് നേരത്തെ തുന്നെ പെരിയയില്‍ പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തിയിരുന്നു. വീണ്ടും അക്രമമുണ്ടായതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

RANDOM NEWS

സംസ്ഥാനത്ത് 20 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു ; കാസര്‍കോട്ട് ഏഴുപേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. …