Sunday , April 5 2020
Breaking News

പെരിയയില്‍ സമാനാധനം തകര്‍ക്കാന്‍ സി പി എം ഗൂഢശ്രമം നടത്തുന്നെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി

പെരിയ : പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ സി പി എം ഗൂഢശ്രമം നടത്തുകയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ആരോപിച്ചു. ശരത്‌ലാല്‍-കൃപേഷ് രക്തസാക്ഷിത്വ ദിനാചരണത്തില്‍ നാടിന്റെ സമാധാനം കാത്തു സൂക്ഷിക്കുന്ന നടപടിയും ജാഗ്രതയുമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടായത്. എന്നാല്‍ പി ജയരാജന്‍ കഴിഞ്ഞ ദിവസം പെരിയയിലെത്തിയത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നെന്നും പി ജയരാജന്റെ പ്രകോപനപരമായ പ്രസംഗം അക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇതിന്റെ തുടര്‍ച്ചയാണ് പെരിയയിലെ ഇപ്പോഴത്തെ അക്രമമെന്നും എം പി ആരോപിച്ചു. കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

RANDOM NEWS

അതിര്‍ത്തികളില്‍ 10 കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ തുറന്നു

കാസര്‍കോട് : ജില്ലയില്‍ അതിര്‍ത്തിക്കടുത്ത് സഹകരണ സംഘങ്ങള്‍ കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ ആരംഭിച്ചു.ഇവിടേക്ക് ഭക്ഷ്യ ധാന്യങ്ങള്‍ എത്തി . മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം …