പെരിയ : ഇരട്ടക്കൊലപാതകകേസില്‍ സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ ശരത് ലാലിന്റെ ജന്മദിനത്തില് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്യോട്ട് അമ്മമാരുടെ പ്രതിരോധ സംഗമം നടത്തി. ഡി സി സി പ്രസിഡണ്ട് ഹക്കിംകുന്നില്‍ ഉദ്ഘാടനം ചെയ്തു. ഇരട്ടക്കൊലപാതക കേസില്‍ സി പി എമ്മിന്റെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്തുമെന്ന ഭയംമൂലമാണ് സി ബി ഐ അന്വേഷണം അട്ടിമറിക്കാന്‍ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് ഹക്കിം കുന്നില്‍ ആരോപിച്ചു.
കൊലപാതകത്തിനെതിരെ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ ജനവിധിയും കോടതി വിധിയും ഒന്നും മാനിക്കില്ലെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീകല പുല്ലൂര്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി ബാലകൃഷ്ണന് പെരിയ ധന്യ സുരേഷ്, കൃപേഷിന്റെ ശരത്ലാലിന്റെയും രക്ഷിതാക്കളായ പി വി കൃഷ്ണന്, പി കെ സത്യനാരായണന് തുടങ്ങിയവര്‍ സംബന്ധിച്ചു.