Sunday , August 9 2020
Breaking News

പെരിയ ഇരട്ടക്കൊല: എട്ടാംപ്രതി സുബീഷിന്റെ ജാമ്യ ഹര്‍ജിയില്‍ സി ബി ഐ യെ ഹൈക്കോടതി കക്ഷി ചേര്‍ത്തു

കൊച്ചി / കാസര്‍കോട് : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതി സുബീഷ് എന്ന മണി നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി സി ബി ഐ യെ കക്ഷി ചേര്‍ത്തു. കേസ് സി ബി ഐ യുടെ അന്വേഷണത്തിന് വിട്ട സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. ഈ കേസില്‍ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കുകയും സി ബി ഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ നിലവിലിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അന്യായമായാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. അന്യായമായി കസ്റ്റഡിയില്‍ വെച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യമുന്നയിച്ച് പ്രതി സുബീഷും അമ്മയും നല്‍കിയ ഹര്‍ജി മറ്റൊരു ബെഞ്ചിന്റെ പരിഗണനയിലാണ്. സുബീഷ് മുമ്പ് ജില്ലാ കോടതിയില്‍ ജാമ്യ ഹര്‍ജി തള്ളിയിരുന്നു.

RANDOM NEWS

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 73 പേരില്‍ ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ 70 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം ; 33 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (ആഗസ്റ്റ് എട്ട്) ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ …