Monday , March 30 2020
Breaking News

പെരിയ ഇരട്ടക്കൊല : മുഴുവന്‍ കൊലപാതകികള്‍ക്കും കൈയാമം വെക്കുംവരെ നിയമപോരാട്ടം തുടരും – ടി.സിദ്ദിഖ്

പെരിയ : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും മുഴുവന്‍ ഘാതകര്‍ക്കും വിലങ്ങിടുംവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വിശ്രമമുണ്ടാകില്ലെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ് പറഞ്ഞു. കൃപേഷ്-ശരത്ലാല്‍ രക്തസാക്ഷിത്വ ദിനാചരണത്തിന് തുടക്കമിട്ട് ജവാഹര്‍ ബാലജനവേദി ജില്ലാ കമ്മിറ്റി കല്യോട്ട്
സംഘടിപ്പിച്ച ദീപപ്രജ്വലനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ കോടികള്‍ മുടക്കി രക്ഷിച്ചാലും കുറ്റവാളികള്‍ എത്ര കോടീശ്വരന്മാരായാലും കല്യോട്ട് അങ്ങാടിയിലൂടെ വിലങ്ങണിയിച്ച് നടത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ചെയര്‍മാന്‍ രാജേഷ് പള്ളിക്കര അധ്യക്ഷതവഹിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ
നൂറുകണക്കിന് കുട്ടികള്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം മണ്‍ചിരാതില്‍ ദീപപ്രജ്വലനം നടത്തി. പ്രതീകാത്മകമായി നിര്‍മിച്ച കൃപേഷ്-ശരത്ലാല്‍ ചിത്രങ്ങളിലാണ് ദീപം തെളിച്ചത്. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍, ഡി.സി.സി.
ജനറല്‍ സെക്രട്ടറി അഡ്വ. കെ.കെ.രാജേന്ദ്രന്‍, സി.ബാലകൃഷ്ണന്‍, ധന്യ സുരേഷ്, ടി.രാമകൃഷ്ണന്‍, സാജിദ് മൗവ്വല്‍, വി.വി.നിഷാന്ത്, അഡ്വ. എം.കെ.ബാബുരാജ്, ബി.പി.പ്രദീപ്കുമാര്‍, സി.കെ.അരവിന്ദന്‍, സിന്ധു പദ്മനാഭന്‍, പി.ശ്രീകല, നികിത കരിച്ചേരി എന്നിവര്‍ സംസാരിച്ചു.

RANDOM NEWS

സംസ്ഥാനത്ത് 20 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു ; കാസര്‍കോട്ട് ഏഴുപേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. …