Friday , October 23 2020
Breaking News

പെരിയ ഇരട്ടക്കൊല : സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് കൃപേഷിന്റെയും ശരത്‌ലാലിന്റെയും രക്ഷിതാക്കള്‍ ; അപ്പീല്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറകണമെന്ന് കോണ്‍ഗ്രസ്

കാഞ്ഞങ്ങാട് : മക്കളെ കൊന്നവരെ സംരക്ഷിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാവര്‍ത്തിച്ച് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും രക്ഷിതാക്കള്‍. സി ബി ഐ അന്വേഷണത്തെ എതിര്‍ത്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയുണ്ടായിരിക്കുന്നുവെന്നും ഇവര്‍ പ്രതികരിച്ചു. മക്കളെ കൊന്നവര്‍ക്ക് പരമാവധി ശിക്ഷ കിട്ടണമെന്നാണ് പ്രാര്‍ത്ഥന. നീതി കിട്ടേണ്ടത് ഞങ്ങള്‍ക്കല്ലേ, പ്രതികള്‍ക്കല്ലല്ലോ – ശരത്‌ലാലിന്റെ അച്ഛന്‍ പി കെ സത്യനാരായണന്‍ ചോദിച്ചു. നീതിക്കുവേണ്ടി പരമോന്നത നീതിപീഠം വരെ ഞങ്ങളെയെത്തിച്ചില്ലേ എന്നായിരുന്നു കൃപേഷിന്റെ അച്ഛന്‍ പി വി കൃഷ്ണന്‍ പ്രതികരിച്ചത്. സുപ്രീംകോടതിയില്‍ ഹര്‍ജി പരിഗണിച്ച വെള്ളിയാഴ്ച രാവിലെ ഇരുവരുടെയും കുടുംബം കല്യോട്ട് ഭഗവതി ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥന നടത്തി. ഈ ക്ഷേത്രത്തില്‍ ഏഴു നൂറ്റാണ്ടിനു ശേഷം നടന്ന കളിയാട്ടത്തിന്റെ സ്വാഗതസംഘം രൂപവര്‍ക്കരിച്ച ദിവസമായിരുന്നു ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടത്. ഇരുവരും ക്ഷേത്രത്തിലെ സംഘാടക സമിതി പ്രവര്‍ത്തകരായിരുന്നു.

അതേസമയം ഇരട്ടക്കൊലക്കേസില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡി സി സി പ്രസിഡണ്ട് ഹക്കിം കുന്നില്‍ ആവശ്യപ്പെട്ടു. ഇരകളുടെ കൂടെ നില്‍ക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പം നില്‍ക്കുന്നില്ല. ഹക്കിം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന് വീണ്ടും തിരിച്ചടി നേരിട്ടെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഇനിയെങ്കിലും സി ബി ഐ അന്വേഷണം വേണമെന്ന ഇരകളുടെ ആവശ്യത്തിനൊപ്പം നില്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജില്ലാ പ്രസിഡണ്ട് ബി പി പ്രദീപ്കുമാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

RANDOM NEWS

മികച്ച ചികിത്സ തൊട്ടടുത്ത് ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ : ആരോഗ്യ മന്ത്രി

കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ നര്‍ക്കിലക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി …