Wednesday , December 2 2020
Breaking News

പെരിയ ഇരട്ടക്കൊല ; സി ബി ഐ അന്വേഷണം ഒരു വര്‍ഷം മുമ്പേ ആരംഭിച്ചിരുന്നു; കൊല്ലപ്പെട്ടവരുടെ കുടുംബം സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി : പെരിയ ഇരട്ടക്കൊലപാതക കേസില്‍ 2019 ഒക്ടോബറില്‍ തന്നെ സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നതായി വ്യക്തമാക്കി കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു.

കഴിഞ്ഞ ഫെബ്രുവരിയില്‍ എറണാകുളത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് സി ബി ഐ ഫയല്‍ ചെയ്തിരുന്നതായും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. പെരിയ ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണം കൈമാറിക്കൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടതിന്റെ തൊട്ടുപിന്നാലെ സി ബി ഐ യുടെ തിരുവനന്തപുരം യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും കുടുംബം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന കേസ് എറണാകുളത്തെ പ്രത്യേക സി ബി ഐ കോടതിയിലേക്ക് മാറ്റിയിരുന്നു.

തങ്ങളുടെ വീട് സന്ദര്‍ശിച്ച് സി ബി ഐ ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയിരുന്നതായും കുടുംബം സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ പ്രതികളുടെയും സാക്ഷികളുടെയും കേസുമായി ബന്ധപ്പെട്ടരുടെയും ഫോണ്‍കോള്‍ രേഖകള്‍ സി ബി ഐ ശേഖരിച്ചിരുന്നുെന്ന് അഭിഭാഷകന്‍ എം ആര്‍ രമേശ് ബാബു മുഖേന ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നു.

അതേസമയം കേസില്‍ അന്വേഷണം സംബന്ധിച്ച നിലപാട് ഇതുവരെയും സി ബി ഐ സുപ്രിംകോടതിയെ അറിയിച്ചിട്ടില്ല. നിലപാട് അറിയിക്കാന്‍ സി ബി ഐയോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. സി ബി ഐ അന്വേഷണത്തിന് എതിരായ സംസ്ഥാന സര്ക്കാരിന്റെ ഹര്‍ജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും.

RANDOM NEWS

പോലീസിന് നേരേ കയ്യേറ്റം: സിഐ അടക്കം 3 പേര്‍ക്ക് പരുക്ക്

മേല്‍പറമ്പ് : മേല്‍പറമ്പ് ടൗണില്‍ പോലീസിന് നേരേ കയ്യേറ്റം. സിഐ അടക്കം 3 പേര്‍ക്ക് പരുക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ …