Monday , March 30 2020
Breaking News

പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 38 ലക്ഷംരൂപയുടെ സ്വര്‍ണ്ണവുമായി കാഞ്ഞങ്ങാട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കണ്ണൂര്‍ : 38ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണ്ണവുമായി കാഞ്ഞങ്ങാട് സ്വദേശി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയില്‍. അമ്പലത്തറ സ്വദേശി ഫൈസല്‍ മുഹമ്മദിനെ (43)യാണ് കസ്റ്റംസ് പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെ അബുദാബിയില്‍ നിന്നെത്തിയ ഗോ എയര്‍ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഫൈസലിനെ കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ വികാസിന്റെ നേതൃത്വത്തില്‍ പരിശോധിച്ചപ്പോള്‍ പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണ്ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

RANDOM NEWS

സംസ്ഥാനത്ത് 20 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു ; കാസര്‍കോട്ട് ഏഴുപേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. …