Saturday , February 22 2020
Breaking News

പോക്‌സോ കേസിലെ പ്രതി തീവണ്ടി തട്ടി മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : പോക്‌സോ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 68കാരനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആവിക്കല്‍ കടപ്പുറത്തെ കേശവനെയാണ് വെള്ളിയാഴ്ച രാവിലെ മഡിയനില്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. കഴിഞ്ഞ ദിവസം കേശവനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് പോക്‌സോ കേസ് എടുത്തിരുന്നു. അതേസമയം വിരോധം തീര്‍ക്കാന്‍ വേണ്ടി പരാതി നല്‍കുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്.

ഭാര്യ : ദേവകി. മക്കള്‍ : ജയന്‍, ബീന.

RANDOM NEWS

ഹൃദയാഘാതത്തെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ മരിച്ചു

കുമ്പള : ഹൃദയാഘാതത്തെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ മരിച്ചു. നായ്ക്കാപ്പ് നാരായണ മംഗലത്തെ പത്മനാഭ-രജനി ദമ്പതികളുടെ മകന്‍ രജനികാന്ത് (36) …