Wednesday , August 5 2020
Breaking News

പോലീസുകാര്‍ വീട്ടിലിരിക്കാന്‍ പ്രേരിപ്പിക്കുന്നതിനെ ശത്രുതയോടെ കാണരുത് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കഠിനമായ ചൂടില്‍ പോലും മറ്റുള്ളവര്‍ക്ക് രോഗം പകരാതിരിക്കാനായി ആത്മാര്‍ത്ഥമായി സേവനം ചെയ്യുകയാണ് പോലീസ് സേനയെന്നും ഈ അവസരത്തില്‍ അവര്‍ നമ്മളെ വീട്ടിലിരിക്കാന്‍ പ്രേരിപ്പിക്കുന്നതിനെ ഒരിക്കലും ശത്രുതയോടെ കാണരുതെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ.

കേരളത്തില്‍ നമ്മള്‍ കാണിച്ച ജാഗ്രതയാണ് സമൂഹ വ്യാപനത്തിലേക്ക് പോകാതെ സഹായിച്ചത്. വീട്ടില്‍ ഇരിക്കുന്നത് തന്നെയാണ് കൊറോണ വൈറസ് സമൂഹത്തിലേക്ക് പടരാതിരിക്കാനുള്ള ഏറ്റവും വലിയ പ്രതിരോധം. വീട്ടിലിരിക്കുന്നവര്‍ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുന്നതിലൂടെ സ്വന്തം വീട്ടിലേക്ക് രോഗം പടര്‍ത്താതിരിക്കാനും അതിലൂടെ മറ്റുള്ളവരിലേക്ക് വ്യാപിക്കാതിരിക്കാനും സാധിക്കും.

അതിനുവേണ്ടി തന്നെയാണ് രാജ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഈ അവസരത്തില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ആരോഗ്യവകുപ്പിനോട് ഒപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന പോലീസ് സേനയ്ക്ക് ആദരവര്‍പ്പിക്കുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായും പോലീസ് ഉദ്യോഗസ്ഥര്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.

ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ വന്‍ വിജയമാക്കിയതില്‍ പോലീസ് സേനയുടെ പങ്ക് ചെറുതല്ല. ഹിറ്റായ പോലീസുകാരുടെ കൈകഴുകല്‍ ഡാന്‍സും പാട്ടുമെല്ലാം പ്രചാരണത്തില്‍ വലിയ പങ്ക് വഹിച്ചു. ജയിലുകളിലും പുറത്തും പോലീസുകാരുടെ നേതൃത്വത്തില്‍ മാസ്‌കും സാനിറ്ററൈസറും ഉണ്ടാക്കി നല്‍കിയത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വലിയ സഹാകമായി.

സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി പോലീസുകാര്‍ ഭക്ഷണമെത്തിച്ചു നല്‍കുന്നു. ഇതുകൂടാതെ വിവിധ സ്ഥലങ്ങളില്‍ കഴിയുന്ന ആരുമില്ലാത്തവര്‍ക്കും ഭക്ഷണമെത്തിച്ചു നല്‍കി വരുന്നു. ലോക്ക്ഡൗണ്‍ സമയത്ത് തിരുവനന്തപുരത്തു നിന്നും കാസര്‍കോട് കോവിഡ് ആശുപത്രിയിലേക്ക് പോയഡോക്ടര്‍ സംഘത്തിന് ഭക്ഷണം ഉള്‍പ്പെടെ നല്‍കി യാത്ര സുഗമമാക്കിയതും പോലീസാണ്..
രോഗികള്‍ക്ക് മരുന്നെത്തിക്കുന്നതിനും അവരെ ആശുപത്രികളിലെത്തിക്കുന്നതിനും പോലീസും ഫയര്‍ഫോഴ്‌സും വലിയ സേവനമാണ് ചെയ്യുന്നത്. എമര്‍ജന്‍സി നമ്പരായ 112ല്‍ വിളിച്ചാല്‍ ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിച്ചു നല്‍കുന്നതിനും പോലീസിന്റെ സഹായമുണ്ട്. ബന്ധുക്കളാരെങ്കിലും അടുത്തുണ്ടെങ്കില്‍ തൊട്ടടുത്ത പോലീസ് സ്‌റ്റേഷനില്‍ മരുന്നെത്തിച്ചാല്‍ ഹൈവേ പെട്രോള്‍ വാഹനം വഴി എത്ര ദൂരെയുള്ള ആളിനും ദിവസേന മരുന്നെത്തിക്കുന്നു. ഹൈവേ പെട്രോള്‍ വാഹനം വഴി എത്ര ദൂരെയുള്ള ആളിനും ദിവസേന മരുന്നെത്തിക്കുന്നു.
സഹായിക്കാനാരുമില്ലാത്തവര്‍ക്കും പോലീസ് സഹായം ഉറപ്പാണ്. ആര്‍.സി.സി.യില്‍ ചികിത്സയിലുള്ളവര്‍ക്കും മാരക രോഗമുള്ളവര്‍ക്കും നേരിട്ട് വന്നെത്താന്‍ കഴിയാത്തവര്‍ക്കും ഇതേറെ അനുഗ്രഹമാണ്. ഇതിന് പുറമേ ആരോഗ്യ പ്രവര്‍ത്തകരെ പോലീസ് ഉദ്യോഗസ്ഥര്‍ ആദരിക്കുകയും ചെയ്തു. ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറംവേങ്ങര പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ വേങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചത് ഏറെ ശ്രദ്ധ നേടി. .
ആശുപത്രി പോലുള്ള അത്യാവശ്യ യാത്രകള്‍ക്ക് തടസമില്ലെങ്കിലും അനാവശ്യ യാത്ര നടത്തുന്നവരെ ബോധവത്ക്കരണത്തിലൂടെയും നിയമത്തിലൂടെയും വീട്ടിലിരുത്തിയ പോലീസ് സേനയുടെ പ്രവര്‍ത്തനം ഒരിക്കലും വിസ്മരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

RANDOM NEWS

സംസ്ഥാനത്ത് 1083 പേര്‍ക്ക് കോവിഡ് ; കാസര്‍കോട്ട് 91 പേര്‍ക്ക്

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. …