Saturday , February 29 2020
Breaking News

പോലീസ് നിരാലംബര്‍ക്കും അശരണര്‍ക്കും ഒപ്പം : മുഖ്യമന്ത്രി

കാസര്‍കോട് : നിരാലംബര്‍ക്കും അശരണര്‍ക്കും വേണ്ടി സഹായിയായി നിലകൊള്ളുന്നവരാണ് കേരള പോലീസ് എന്നും അത് കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാറക്കട്ടയില്‍ കാസര്‍കോട് ജില്ലാ പോലീസ് സഹകരണ സംഘം കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയകാലത്തിലെ പോലീസുകാരില്‍ നിന്ന് ഇന്നത്തെ പോലീസുകാര്‍ കുറേയധികം മാറിയിട്ടുണ്ട്.ഇന്ന് നിരാംബലര്‍ക്കും അശരണര്‍ക്ക് വേണ്ടി നിലകൊള്ളുന്നവരാണ് പോലീസുകാര്‍. ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയിലും സഹായം ആവശ്യമുള്ളവരുടെ പട്ടിക തയ്യാറാക്കി സഹായം നല്‍കാന്‍ പോലീസിന് കഴിയുന്നുണ്ട്.ഇത്തരം പ്രവൃത്തികള്‍ കൂടുതല്‍ ജനസേവന രീതിയിയിലേക്ക് പോലീസിനെ മാറ്റാന്‍ സഹായിച്ചു.
ജനതയുടെ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്നവരാണ് പോലീസുകാരെന്ന് സ്നേഹപൂര്‍ണ്ണമായ പെരുമാറ്റത്തിലൂടെയും മനോഭാവത്തിലൂടെയും ജനങ്ങള്‍ക്ക് മനസിലാക്കികൊടുക്കാന്‍ പോലീസുകാര്‍ക്ക് കഴിയണം കുറ്റകൃത്യങ്ങളുടെ നേരേ മുഖം നോക്കാതെ നടപടിയെടുക്കാനും,എല്ലാവരെയും നിയമത്തിന് മുമ്പില്‍ തുല്യരായി പരിഗണിക്കാനും,നിക്ഷ്പക്ഷമായി പെരുമാറാനും കഴിഞ്ഞാല്‍,പോലീസിന്റെ ജനകീയ മുഖം തെളിമയോടെ ജനങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും.

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …