Thursday , September 24 2020
Breaking News

പോളിങ് സ്റ്റേഷനുകളുടെ പുന;കമീകരണം : രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം നടത്തി

കാസര്‍കോട് : 2021 ലെ നിയമസഭാ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ പോളിങ് സ്റ്റേഷനുകളുടെ പുന;ക്രമീകരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ നടത്തി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ക്ക് അടിസ്ഥാനപ്പെടുത്തി പുതുതായി 15 പോളിങ് സ്റ്റേഷനുകള്‍ രൂപികരിക്കുകയും 69 പോളിങ് സ്റ്റേഷനുകളുടെ കെട്ടിടം മാറ്റുകയും ചെയ്ത് പുനക്രമീകരിച്ച പോളിങ് സ്റ്റേഷന്റെ അന്തിമ പട്ടിക കമ്മീഷന് അയച്ചു കൊടുക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന യോഗം തീരുമാനിച്ചു.ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ കെ രമേന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, തഹസില്‍മാരായ എ വി രാജന്‍,മണിരാജ്, ആന്റോ പി ജെ, സി പി ഐ(എം) പ്രതിനിധി കെ എ മുഹമ്മദ് ഹനീഫ, സി പിഐ പ്രതിനിധി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍,ഐ എന്‍ സി പ്രതിനിധി എം കുഞ്ഞമ്പു നമ്പ്യാര്‍,ഐ യുഎം എല്‍ പ്രതിനിധി മൂസാ ബി ചെര്‍ക്കള, ബിജെപി പ്രതിനിധി മനു ലാല്‍ മേലത്ത് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

RANDOM NEWS

101 ഭവനസമുച്ചയങ്ങളുടെ നിര്‍മാണം അടുത്തവര്‍ഷത്തോടെ പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

ചെമ്മനാട് : അന്തിയുറങ്ങാന്‍ വീടെന്ന സ്വപ്നവുമായി ജീവിക്കുന്ന ഹതഭാഗ്യര്‍ക്ക് ആശ്വാസം നല്‍കുന്ന ലൈഫ് മിഷനിലൂടെ അടുത്തവര്‍ഷം 101 ഭവന സമുച്ചയങ്ങള്‍ …