Saturday , January 18 2020
Breaking News

പ്രമാണം തിരിച്ചു നല്‍കിയില്ല; കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കമ്മീഷന്‍

കാസര്‍കോട് : കടാശ്വാസ തുക കൈപ്പറ്റിയിട്ടും കാസര്‍കോട് ജില്ലാ ഹൗസിങ് സഹകരണ സൊസൈറ്റി മത്സ്യത്തൊഴിലാളിക്ക് പ്രമാണം തിരികെ നല്‍കാത്തതില്‍ കമ്മീഷന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. കടാശ്വാസ തുക കൈപ്പറ്റിയിട്ടും ഈടാധാരങ്ങള്‍ തിരികെ നല്‍കാത്ത സഹകരണ സംഘങ്ങള്‍ക്ക് എതിരെ 2018ലെ കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ (ഭേദഗതി) ആക്റ്റ് അനുസരിച്ച് പ്രോസിക്യൂഷന്‍ നടപടികളും ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

കാലഹരണപ്പെട്ട വായ്പകള്‍ തീര്‍പ്പാക്കും

വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള കാലഹരണപ്പെട്ട വായ്പകള്‍ തീര്‍പ്പാക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി. പള്ളിക്കര മത്സ്യത്തൊഴിലാളി വികസന സഹകരണ സംഘം, കാസര്‍കോട് മുനിസിപ്പല്‍ വനിതാ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, ഉദുമപനയാല്‍ മത്സ്യത്തൊഴിലാളി വികസന സഹകരണ സംഘം, മഞ്ചേശ്വരം സര്‍വീസ് സഹകരണ ബാങ്ക്, ഹോസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക്, ഉദുമ വനിത സര്‍വീസ് സഹകരണ ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്കിന്റെ കാഞ്ഞങ്ങാട് ശാഖ എന്നിവിടങ്ങളില്‍ നിന്നും എടുത്ത 24 വായ്പകളാണ് കാലഹരണപ്പെട്ടതായി കണ്ട് തീര്‍പ്പാക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. കേരള ഗ്രാമീണ്‍ ബാങ്ക് തൃക്കനാട് ശാഖയില്‍ നിന്നും എടുത്ത വായ്പ കാലഹരണപ്പെട്ട വായ്പയായി കണ്ട് കടക്കണക്ക് തീര്‍പ്പക്കാന്‍ നല്‍കിയ മുന്‍ ഉത്തരവ് പാലിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

RANDOM NEWS

അസാധ്യമെന്നു തോന്നിയ പദ്ധതികളാണ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയത് മന്ത്രി

നീലേശ്വരം : നവകേരള മിഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് മികച്ച ജനപിന്തുണയാണ് സര്‍ക്കാറിന് ലഭിക്കുന്നതെന്നും അസാധ്യമെന്നു തോന്നിയ പദ്ധതികളാണ് സംസഥാന സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയതെന്നും …