Thursday , December 12 2019
Breaking News

പ്രവാചക പ്രകീര്‍ത്തനങ്ങള്‍ പെയ്തിറങ്ങി, ജന നിബിഡമായി മീലാദ് കോണ്‍ഫറന്‍സ്

ദുബൈ: ദുബൈ കെ.എം.സി.സി മതകാര്യ വിഭാഗവും ഹാദിയയും സംയുക്തമായി സംഘടിപ്പിച്ച പ്രവാചക കീര്‍ത്തന സദസ്സിന് വന്‍ജനാവലി സാക്ഷികളായെത്തി. മൗലിദ് പാരായണം, കാവ്യ സദസ്സ്, പ്രവാചക സന്ദേശങ്ങളുടെ പ്രസക്തിയെക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍ തുടങ്ങി അഞ്ചു ഘട്ടങ്ങളിലായി നടന്ന പരിപാടികള്‍ക്ക് ദുബൈ സുന്നി സെന്റര്‍ പ്രസിഡണ്ട് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ നേതൃത്വം നല്‍കി. മത പണ്ഡിതന്മാരും പൗരപ്രമുഖരും ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ പ്രവാചക പ്രകീര്‍ത്തന സദസ്സില്‍ അണിനിരന്നു. ദുബൈ കെഎംസിസി സംഘടിപ്പിക്കുന്ന യു.എ.ഇ ദേശീയദിനാഘോഷത്തിന്റെയും സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെയും കെ.എം.സി.സിയുടെ നാല്പത്തിയഞ്ചാം വാര്‍ഷികത്തിന്റെയും ഔപചാരിക തുടക്കമായിരുന്നു മീലാദ് കോണ്‍ഫറന്‍സ്.

ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, അബ്ദുസ്സലാം ബാഖവി, ഡോ.പി.എ ഇബ്രാഹിം ഹാജി, കായക്കൊടി ഇബ്രാഹിം മുസ്‌ലിയാര്‍, സി.കെ അബ്ദുല്‍ മജീദ്, യഹ്‌യ തളങ്കര, മുസ്തഫ വേങ്ങര, കുട്ടി ഹസന്‍ ദാരിമി, മുഹമ്മദ് കുട്ടി ഫൈസി, ഷൗക്കത്തലി ഹുദവി, അലവിക്കുട്ടി ഹുദവി, അബ്ദുല്‍ റഹിമാന്‍ തങ്ങള്‍, സകരിയ ദാരിമി, സിദ്ധീഖ് ലത്തീഫി വരദൂര്‍, ഇബ്രാഹിം ഫൈസി പെരുമളാബാദ്, ഹുസൈന്‍ ദാരിമി, കെ.എം.സി.സി ഭാരവാഹികള്‍ നേതൃത്വം നല്‍കി. ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമി പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ‘ഹാദിയ’ പ്രവര്‍ത്തകരുടെ കാവ്യ സദസ്സ് വേറിട്ട അനുഭവമായി. കെ.എം.സി.സി മതകാര്യ വിഭാഗം ചെയര്‍മാന്‍ യൂസുഫ് മാസ്റ്റര്‍ സ്വാഗതവും മൊയ്തീന്‍ പൊന്നാനി നന്ദിയും പറഞ്ഞു.

RANDOM NEWS

പി ബി അബ്ദുറസ്സാഖ് അനുസ്മരണം- ‘പ്രിയപ്പെട്ട റദ്ദുച്ച’ നവംബര്‍ 14ന് ദുബായ് കെ എം സി സി യില്‍

ദുബൈ: ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മുന്‍ മഞ്ചേശ്വരം എം എല്‍ എയും മുസ്ലിം ലീഗ് നേതാവുമായ …