Monday , July 13 2020
Breaking News

പ്രവാസികളോട് കേരള സര്‍ക്കാര്‍ കാണിക്കുന്ന ഇരട്ടത്താപ്പ് നയങ്ങളോട് ഖത്തര്‍ കെഎംസിസി ചെങ്കള പഞ്ചായത്ത് കൗണ്‍സില്‍ യോഗം പ്രതിഷേദിച്ചു

ദോഹ: ഖത്തര്‍ കെഎംസിസി ചെങ്കള പഞ്ചായത്ത് സൂം ആപ്ലിക്കേഷനിലൂടെ ചേര്‍ന്ന ഓണ്‍ലൈന്‍ കൗണ്‍സില്‍ യോഗം പ്രവാസികളോട് കേരള സര്‍ക്കാര്‍ കാണിക്കുന്ന ഇരട്ടത്താപ്പ് നയങ്ങളോട് പ്രതിഷേധം രേഖപ്പെടുത്തി.
ജില്ലാ സെക്രട്ടറി മൊയ്ദീന്‍ ആദൂര്‍ യോഗം ഉത്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് പൈക്ക അധ്യക്ഷത വഹിച്ചു
നിലവില്‍ ഒഴിവുണ്ടായിരുന്ന സ്ഥാനങ്ങളിലേക്ക് ട്രെഷറായി റഷീദ് ബാലടുക്കയെയും , സെക്രെട്ടറിമാരായി ജാസിം മസ്‌കം, ശിഹാബ് നായന്മാര്‍മൂല എന്നിവരേയും തെരെഞ്ഞെടുത്തു.
കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ സേവന മാര്‍ഗ്ഗത്തില്‍ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെച്ച പഞ്ചായത്ത് സെക്രട്ടറി നൗഫല്‍ മല്ലത്തിനെ കൗണ്‍സില്‍ യോഗം അഭിനന്ദിച്ചു.മണ്ഡലം പ്രസിഡന്റ്
ബഷീര്‍ ചെര്‍ക്കള , മണ്ഡലം ജനറല്‍ സെക്രട്ടറി അലി ചേരൂര്‍ ,ജമാല്‍ പൈക്ക , ബഷീര്‍ ബംബ്രാണി , അബ്ബാസ് മാര ,കെ എന്‍ ഹസ്സന്‍ , സി എച് മുഹമ്മദ് ആലംപാടി എന്നിവര്‍ പ്രസംഗിച്ചു . ജനറല്‍ സെക്രട്ടറി മഹമൂദ് നാലാംമൈല്‍ സ്വാഗതവും, ട്രഷറര്‍ റഷീദ് ബാലടുക്ക നന്ദിയും പറഞ്ഞു

RANDOM NEWS

യു എ ഇ യില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ജൂണ്‍ 23 മുതല്‍ വിദേശയാത്രയ്ക്ക് അനുമതി

യു എ ഇ : സ്വദേശികള്‍ക്കും വിദേശികള്‍ക്കും ജൂണ്‍ 23 മുതല്‍ വിദേശ യാത്ര അനുവദിക്കുമെന്ന് യുഎഇ. വിദേശകാര്യ അന്താരാഷ്ട്ര …